scorecardresearch

പുതുവർഷത്തിൽ പുതിയ ഇന്നിങ്സ്; ഹാർദിക് പാണ്ഡ്യക്ക് പ്രണയസാഫല്യം

പുതുവർഷത്തിൽ നടാഷയുടെ കൈപിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഏറെ നാളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് താരം വിരാമമിട്ടിരുന്നു. തുടർന്ന് മണിക്കൂറുകൾക്കകമാണ് മോതിരമാറ്റം നടന്നതായി താരം പ്രഖ്യാപിച്ചത്

പുതുവർഷത്തിൽ നടാഷയുടെ കൈപിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ഏറെ നാളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് താരം വിരാമമിട്ടിരുന്നു. തുടർന്ന് മണിക്കൂറുകൾക്കകമാണ് മോതിരമാറ്റം നടന്നതായി താരം പ്രഖ്യാപിച്ചത്

author-image
Sports Desk
New Update
hardik pandya, ie malayalam

പുതുവർഷ ദിനത്തിൽ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്ക്ക് പ്രണയസാഫല്യം. കാമുകിയും നടിയുമായ നടാഷ സ്റ്റാൻകോവിച്ചുമായുള്ള പാണ്ഡ്യയുടെ വിവാഹ നിസ്ഛയം നടന്നു. തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്.

Advertisment

ഏറെ നാളായി പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ പുതുവർഷത്തിൽ നടാഷയുടെ കൈപിടിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവച്ച് ഏറെ നാളായി തുടരുന്ന അഭ്യൂഹങ്ങൾക്ക് താരം വിരാമമിട്ടിരുന്നു. തുടർന്ന് മണിക്കൂറുകൾക്കകമാണ് മോതിരമാറ്റം നടന്നതായി താരം പ്രഖ്യാപിച്ചത്.

View this post on Instagram

Starting the year with my firework

A post shared by Hardik Pandya (@hardikpandya93) on

Advertisment

നടാഷ ഐറ്റം സോങ്ങുകളിലെ സ്ഥിരം സാന്നിധ്യമാണ്. അതേസമയം, പരുക്കേറ്റ് ടീമിൽ നിന്നും വിട്ടുനിൽക്കുന്ന ഹാർദിക് പാണ്ഡ്യ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ നവംബറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കു ശേഷം താരം വിശ്രമത്തിലായിരുന്നു. അടുത്ത മാസം ന്യൂസിലന്‍ഡില്‍ നടക്കാനിരിക്കുന്ന പര്യടനത്തിനായി ഇന്ത്യ എ ടീമിലേക്ക് പാണ്ഡ്യയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: