സ്‌നേഹത്തോടെയുള്ള ചേര്‍ത്തു നിര്‍ത്തല്‍, ഒരു കെട്ടിപ്പിടുത്തം ഒക്കെ മതി ഒരുപക്ഷെ രണ്ടു പേര്‍ക്കുള്ള എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാവാന്‍. അതൊരു ഉറപ്പുകൂടിയാണ്. കൂടെയുണ്ട് എന്ന ഉറപ്പ്. സുഹൃത്തുക്കള്‍ തമ്മിലായാലും കാമുകീ കാമുകന്‍മാര്‍ തമ്മിലായാലും, രക്ഷിതാക്കളും മക്കളും തമ്മിലായാലും, ഭാര്യാര്‍ ഭര്‍ത്താക്കന്‍മാര്‍ തമ്മിലായാലും, സഹോദരങ്ങള്‍ തമ്മിലായാലും എന്തിനേറെ അപരിചര്‍ തമ്മിലായാല്‍ പോലും മുറുക്കെയുള്ള ഒരു കെട്ടിപ്പിടുത്തത്തിന് വല്ലാത്തൊരു മാജിക്ക് തീര്‍ക്കാനാവും.

ഇന്ന് ഫെബ്രുവരി 12 ലോകം ഹഗ് ഡേ ആയി ആഘോഷിക്കുന്നു. വാലന്റൈന്‍സ് ഡേയ്ക്ക് രണ്ടു ദിവസംകൂടിയാണ് ബാക്കി. സ്‌നേഹം പങ്കുവയ്ക്കാന്‍ ഏറ്റവും മനോഹരമായൊരു മാര്‍ഗമാണ് ആലിംഗനം.

ഓര്‍ക്കാപ്പുറത്ത് ഏറെ സ്‌നേഹിക്കുന്ന ഏറെ പ്രിയപ്പെട്ട ആളെ ഓടിപ്പോയി ഒന്നു ചേര്‍ത്ത് പിടിച്ചു പറയൂ, അവര്‍ നിങ്ങള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന്. നിങ്ങള്‍ അവരെ എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന്. സ്‌നേഹിക്കുന്നവരില്‍ നിന്ന് അത് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ആരാണുണ്ടാവുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Uncategorized news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ