Latest News
‘ഉണ്ടായത് പരാതിപ്പെടാത്തതിലുള്ള ആത്മരോഷം’; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
സ്വര്‍ണക്കടത്ത് കേസ്: ജുഡീഷ്യല്‍ കമ്മിഷനെതിരെ ഇഡി ഹൈക്കോടതിയില്‍
നിർബന്ധിച്ചുള്ള വാക്സിനേഷൻ മൗലികാവകാശങ്ങളുടെ ലംഘനം: മേഘാലയ ഹൈക്കോടതി
ജോസഫൈനെതിരെ ഇടത് ഇടങ്ങളിലും പ്രതിഷേധം ശക്തം; കണ്ടില്ലെന്നു നടിക്കാനാവാതെ സിപിഎം
ജമ്മു കശ്മീർ: തിരഞ്ഞെടുപ്പ് നടക്കാൻ മണ്ഡല പുനർനിർണയം വേഗത്തിലാകണമെന്ന് പ്രധാനമന്ത്രി
ഇസ്രായേല്‍ എംബസിക്കു സമീപത്തെ സ്‌ഫോടനം: ലഡാക്കില്‍നിന്നുള്ള നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
യൂറോയിൽ കോവിഡ് ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്തു; കാണികളോട് പരിശോധന നടത്താൻ സർക്കാർ
ഗൂഗിളുമായി സഹകരിച്ചു ജിയോഫോൺ നെക്സ്റ്റ് വരുന്നു; പ്രഖ്യാപനവുമായി അംബാനി
സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍
ഇന്ധനനിരക്ക് വര്‍ധിച്ചു; കേരളത്തില്‍ സെഞ്ച്വറി കടന്ന് പെട്രോള്‍ വില

പ്രധാനമന്ത്രി പറഞ്ഞ 15 ലക്ഷം നല്‍കിയിരുന്നെങ്കില്‍ ബില്ലിന്റെ ആവശ്യം വരില്ലായിരുന്നു:എഐഎഡിഎംകെ

അംബേദ്കറിനെ പോലെ കഴിവുള്ള വ്യക്തിക്കു പോലും ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് സാമൂഹ്യനീതി അടിസ്ഥാനമാക്കി സംവരണം നടപ്പിലാക്കുന്നതെന്നും തമ്പി ദുരൈ

narendra modi, india, prime minister

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കാമെന്ന് പറഞ്ഞിരുന്ന 15 ലക്ഷം നല്‍കിയിരുന്നുവെങ്കില്‍ സാമ്പത്തിക സംവരണത്തിന്റെ ആവശ്യമില്ലായിരുന്നുവെന്ന് എഐഎഡിഎംകെ എംപി തമ്പി ദുരൈ ലോകസഭയില്‍. തമിഴ്‌നാട്ടില്‍ 69 ശതമാനമാണ് ജാതി സംവരണം. ലോകസഭയില്‍ സാമ്പത്തിക സംവരണ ബില്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് തമ്പി ദുരൈയുടെ പ്രതികരണം.

”മോദി എല്ലാവര്‍ക്കും 15 ലക്ഷം നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. അത് അദ്ദേഹം നടപ്പിലാക്കിയിരുന്നുവെങ്കില്‍ ഇന്ന് ഇങ്ങനെയൊരു ബില്‍ കൊണ്ടു വരേണ്ടി വരില്ലായിരുന്നു” അദ്ദേഹം പറഞ്ഞു. നിയമം നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ടും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ന് ദരിദ്രനായ ഒരാള്‍ സംവരണം വഴി സമ്പന്നന്‍ ആയാല്‍ അത് അഴിമതിയിലേക്ക് നയിക്കുമെന്നും ദരിദ്രരാണെന്ന് തെളിയിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കാന്‍ സാധിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബില്‍ സുപ്രീംകോടതി തള്ളാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അംബേദ്കറിനെ പോലെ കഴിവുള്ള വ്യക്തിക്കു പോലും ജാതി വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് സാമൂഹ്യനീതി അടിസ്ഥാനമാക്കി സംവരണം നടപ്പിലാക്കുന്നതെന്നും തമ്പി ദുരൈ പറഞ്ഞു.

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചര്‍ച്ച. സമത്വവും സാമൂഹ്യ പുരോഗതിയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയെ അറിയിച്ചു. എന്നാല്‍, വിഷയം സംയുക്ത പാര്‍ലെമന്ററി സമിതിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

Get the latest Malayalam news and Uncategorized news here. You can also read all the Uncategorized news by following us on Twitter, Facebook and Telegram.

Web Title: Had pm implemented rs 15 lakh promise this bill wouldnt be required thambi durai

Next Story
‘ഹിന്ദുസ്ഥാൻ എയറനോട്ടിക്സിന് വേണ്ടി കോൺഗ്രസ് മുതലകണ്ണിരൊഴുക്കുന്നു’; നിർമ്മല സീതാരാമൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com