ആലപ്പുഴ: അഡ്വ. പി.ജി.തമ്പി അന്തരിച്ചു. മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് ആണ് അഡ്വ. പി.ഗോപാലകൃഷ്ണന്‍ തമ്പി. 79 വയസ്സായിരുന്നു. എഴുത്തുകാരന്‍, പ്രാസംഗികന്‍ എന്നീ നിലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.

പ്രശസ്ത ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, നോവലിസ്റ്റ് പി.വി.തമ്പി എന്നിവര്‍ സഹോദരങ്ങളാണ്. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പി.കൃഷ്ണപിള്ളയുടെയും ഭവാനിക്കുട്ടി തങ്കച്ചിയുടെയും മകനാണ്. 1982ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ