സ്നാപ് ചാറ്റിന്റെ ഫീച്ചറുകൾ വീണ്ടും ഫെയ്സ്ബുക്ക് കോപ്പിയടിച്ചു. ക്യാമറ ഓണ്‍ ചെയ്യുന്ന ഘട്ടത്തില്‍ ഉപഭോക്താവിനു ഫോട്ടോ എടുക്കുവാനും ഇരുപത്തിനാലുമണിക്കൂര്‍ നേരം അത് തന്‍റെ പ്രൊഫൈലിലേക്ക് ഷെയര്‍ ചെയ്യാനുമുള്ള ഫീച്ചര്‍ ആണ് ഫെയ്സ്ബുക്ക് സ്നാപ്ചാറ്റില്‍ നിന്നും എടുത്തിരിക്കുന്നത്.

സ്നാപ്ചാറ്റിലെ പോലെതന്നെ ചിത്രങ്ങള്‍ക്ക് ഫില്‍ട്ടറുകള്‍ ഉപയോഗിക്കാനും ഫെയ്സ്ബുക്ക് സ്റ്റോറിയില്‍ സാധിക്കും. എഴുത്തുകള്‍, സ്റ്റിക്കറുകള്‍, ഫ്രെയിമുകള്‍ പിന്നെ ആനിമേറ്റഡ്‌ മുഖം മൂടികള്‍ എന്നിവയും ഇതിനു പുറമേ ഉപയോഗിക്കാം. ഉപഭോക്താക്കള്‍ക്ക്‌ തങ്ങളുടെ സുഹൃത്ത് വലയത്തിലെ മുഴുവന്‍പേര്‍ക്കും തിരഞ്ഞെടുത്തവര്‍ക്കും മാത്രമായി ചിത്രങ്ങള്‍ ഷെയര്‍ ചെയ്യാനുള്ള ഓപ്ഷനും സ്റ്റോറിയിലുണ്ട്.

ഇന്‍സ്റ്റഗ്രാം, വാട്സപ്പ്, മെസഞ്ചര്‍ തുടങ്ങിയവയിൽ പരീക്ഷിച്ചു വിജയിച്ച ശേഷമാണ് ഫെയ്സ്ബുക്കിലേക്കും ഈ ഫീച്ചറുകള്‍ കൊണ്ടുവന്നിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ