കൊച്ചി: നടൻ ദിലീപിന്‍റെ നേതൃത്വത്തിൽ രൂപംകൊടുത്ത പുതിയ തിയേറ്റർ സംഘടന ഫിയോക് (എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള) ഉദ്ഘാടനം ചെയ്തു. നടൻ മധുവാണ് സംഘടന ഉദ്ഘാടനം ചെയ്തത്. സംഘടനയുടെ ലോഗോ മമ്മൂട്ടിയും മോഹൻലാലും ചേർന്നു പ്രകാശനം ചെയ്തു. ചടങ്ങിൽ ഇന്നസെന്‍റ് എംപി, എംഎൽഎമാരായ മുകേഷ്, കെ.ബി. ഗണേഷ്കുമാർ എന്നിവരും നിരവധി സിനിമ പ്രവർത്തകരും പങ്കെടുത്തു.

തിയേറ്റർ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ നടത്തിയ സമരം പ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് ദിലീപിന്‍റെ നേതൃത്വത്തിൽ പുതിയ സംഘട രൂപം കൊണ്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ