പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നതാണോ അതോ വേവിച്ച് കഴിക്കുന്നതാണോ അതോ ജ്യൂസാക്കി കുടിക്കുന്നതാണോ നല്ലതെന്ന സംശയം നമ്മളിൽ പലർക്കുമുണ്ട്. പച്ചക്കറികൾ എങ്ങനെ കഴിക്കുന്നതാണ് ശരീരത്തിന് മികച്ച ഫലങ്ങൾ നൽകുതെന്നതിനെക്കുറിച്ച് വിശദീകരിക്കുകയാണ് പോഷകാഹാര വിദഗ്ധ പൂജ മഹീജ.
”പച്ചക്കറികളിൽ അടങ്ങിയിരിക്കുന്ന പോഷകാഹാരത്തിൽ ഭൂരിഭാഗവും വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിനുകളാണ്. ഓക്സിഡേഷൻ കാരണം ഈ വിറ്റാമിനുകൾ എളുപ്പത്തിൽ നഷ്ടപ്പെടും. അതിനാൽ, പച്ചക്കറികൾ അരിഞ്ഞ് സംഭരിക്കുക, വിളമ്പുക, കഴിക്കുക തുടങ്ങിയ പ്രക്രിയയിൽ അതിന്റെ ചില പോഷകങ്ങൾ നഷ്ടപ്പെടും. പാചകം ചെയ്യുമ്പോൾ ഓക്സിഡേഷൻ, ചൂട് എന്നിവ മൂലം കൂടുതൽ പോഷകങ്ങൾ നഷ്ടപ്പെടുന്നു. ചവയ്ക്കുകയും കഴിക്കുകയും ചെയ്യുന്ന പ്രക്രിയയിലൂടെ പച്ചക്കറികളിൽ നിന്നുള്ള വിറ്റാമിനുകളും ധാതുക്കളും സാവധാനത്തിൽ പുറത്തുവരുന്നു,” അവർ പറഞ്ഞു.
”പച്ചക്കറികൾ ജ്യൂസാക്കി കുടിക്കുന്നതിലൂടെ നമുക്ക് അവയുടെ ഗുണങ്ങൾ പെട്ടെന്ന് ലഭിക്കും, അതായത് വിറ്റാമിനുകളും ധാതുക്കളും കൂടുതൽ ആഗിരണം ചെയ്യപ്പെടുന്നു. നിങ്ങൾ ഓടിയാലാണോ നടന്നാലാണോ ഫിനിഷ് ലൈനിൽ പെട്ടെന്ന് എത്തുക. വെജിറ്റബിൾ ജ്യൂസ് ഗ്ലാസ് ഫിനിഷ് ലൈനിലേക്കുള്ള ഓട്ടം പോലെയാണ്. ജ്യൂസ് കുടിക്കുന്നത് പച്ചക്കറികളിലെ പോഷക നഷ്ടം കുറയ്ക്കുന്നു.”
Read More: വെള്ളം കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം എപ്പോഴാണ്?
ജ്യൂസ് വിറ്റാമിനുകളുടെയും ധാതുക്കളുടെയും ജൈവ ലഭ്യത വർധിപ്പിക്കുന്നു. ഒരിനം പച്ചക്കറിയെക്കാൾ വിവിധങ്ങളായവ ഒരുമിച്ച് ജ്യൂസാക്കി കുടിക്കുന്നതാണ് നല്ലത്. എല്ലാ ദിവസവും ഒരു ഗ്ലാസ് പച്ചക്കറി ജ്യൂസ് കഴിക്കുക. ഇങ്ങനെ ചെയ്താൽ രണ്ടാഴ്ചയ്ക്കുള്ളിൽ, നിങ്ങളുടെ മുടി, ചർമ്മം, പ്രതിരോധശേഷി എന്നിവയിലെ വ്യത്യാസം നിങ്ങൾക്ക് മനസിലാകും.