ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ഹെഡ് ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് ഡെലീറ്റ് ചെയ്ത നിലയില്‍. ദിവ്യ സ്പന്ദനയുടെ ട്വിറ്റര്‍ അക്കൗണ്ട് ശനിയാഴ്ച മുതല്‍ പ്രവര്‍ത്തനരഹിതമാണ്. അക്കൗണ്ട് പൂര്‍ണ്ണമായി ഡെലീറ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ട്വിറ്റര്‍ അക്കൗണ്ട് നോക്കിയപ്പോള്‍ അതില്‍ മുന്‍ ട്വീറ്റുകള്‍ ഒന്നും കാണാനില്ലായിരുന്നു. മാത്രമല്ല, ട്വിറ്റര്‍ ബയോയില്‍ സോഷ്യല്‍ മീഡിയ ഹെഡ് എന്ന പരാമര്‍ശവും കാണാനില്ല.

Read More: കര്‍ഷകര്‍ക്ക് കൈ നല്‍കി അംബാനിമാരെ കെട്ടിപ്പിടിക്കുന്ന മോദി; പരിഹാസവുമായി ദിവ്യ സ്പന്ദന വീണ്ടും

ട്വിറ്റര്‍ അക്കൗണ്ട് അപൃത്യക്ഷമായതിനെ കുറിച്ച് കോണ്‍ഗ്രസോ ദിവ്യ സ്പന്ദനയോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. ദിവ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവയ്ക്കുകയാണെന്ന വാര്‍ത്തകളും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നുണ്ട്. ബിജെപിക്കെതിരെയും മോദിക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളും ട്രോളുകളും ദിവ്യ സ്പന്ദന ട്വിറ്റര്‍ അക്കൗണ്ട് വഴി പ്രചരിപ്പിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിന്റെ ഒരു മുഖം തന്നെയായിരുന്നു ദിവ്യ സ്പന്ദന.

Read More: ‘വെനം’ ഉണ്ടാക്കിയത് സോണി പിക്‌ച്ചേഴ്‌സല്ല, ബിജെപിയാണ്; ട്രോളുമായി വീണ്ടും ദിവ്യ സ്പന്ദന

രണ്ടാം മോദി മന്ത്രിസഭയിൽ ധനമന്ത്രിയായി സ്ഥാനമേറ്റ നിര്‍മ്മല സീതാരാമനെ അഭിനന്ദിച്ചുള്ള ട്വീറ്റാണ് അവസാനമായി ദിവ്യയുടെ അക്കൗണ്ടില്‍ നിന്ന് വന്നത്. ഇന്ദിരാ ഗാന്ധിക്ക് ശേഷം ധനമന്ത്രിയാകുന്ന വനിതയെന്ന നേട്ടം നിര്‍മ്മല സീതാരാമന്‍ കൈവരിച്ചതില്‍ ദിവ്യ സ്പന്ദന അഭിനന്ദനം അറിയിക്കുകയായിരുന്നു. രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് വേണ്ടി കഴിവതും പ്രയത്‌നിക്കാന്‍ നിര്‍മ്മല സീതാരാമന് സാധിക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന് ദിവ്യ ട്വിറ്ററില്‍ കുറിച്ചിരുന്നു. എല്ലാ പിന്തുണയും ഉണ്ടെന്നും ആശംസകള്‍ നേരുന്നു എന്നും ദിവ്യ സ്പന്ദന നിര്‍മ്മല സീതാരാമനെ അഭിനന്ദിച്ചുള്ള ട്വീറ്റില്‍ പറയുന്നുണ്ട്.

ദിവ്യയുടെ അവസാന ട്വീറ്റ് ഇങ്ങനെ: “Congratulations @nsitharaman on taking charge of a portfolio that was only last held by another woman, Indira Gandhiji in 1970 — makes us womenfolk proud! The GDP not looking great, I’m sure you will do your best to revive the economy. You have our support. Best wishes.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook