scorecardresearch

കോവിഡ് 19: കണ്ണൂരിൽ ഒരാൾ ആശുപത്രി വിട്ടു

28 പുതിയ കോവിഡ് കേസുകളാണ് ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്

28 പുതിയ കോവിഡ് കേസുകളാണ് ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്

author-image
WebDesk
New Update
ആശങ്കയൊഴിയാത്ത ദിനങ്ങൾ; റാപിഡ് ടെസ്റ്റിനൊരുങ്ങി കേരളം: അറിയാം ഇന്നത്തെ കോവിഡ് വാര്‍ത്തകള്‍

FILE- In this Feb. 9, 2018, file photo, a nurse hooks up an IV to a flu patient at Upson Regional Medical Center in Thomaston, Ga. A nasty flu season and fresh insurance deductibles may combine this winter to smack patients around the country with expensive medical bills. (AP Photo/David Goldman, File)

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി ആശുപത്രി വിട്ടു. കോവിഡ് രോഗബാധയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞയാളാണ് ആശുപത്രി വിട്ടതെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍ അറിയിച്ചു.

Advertisment

കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് 64320 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തില്‍. ഇതില്‍ 383 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. 63937 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. മൂന്ന് പേർ നേരത്തെ രോഗ വിമുക്തരായിരുന്നു.

28 പുതിയ കേസുകളാണ് ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 28 പേരിൽ 19 പേർ കാസർഗോഡ് ജില്ലക്കാരാണ്. കണ്ണൂർ ജില്ലയിൽ നിന്നും അഞ്ച് പേർക്കും എറണാകുളം ജില്ലയിൽ രണ്ട് പേർക്കും, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ ഓരോ ആളുകൾക്കും  കൊറേണ സ്ഥിരീകരിച്ചിരിച്ചിട്ടുണ്ട്.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ പരിചരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ആരോഗ്യ മന്ത്രിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. പരിചരിക്കുന്നയാള്‍ അല്ലാതെ മറ്റാരും മുറിയില്‍ പ്രവേശിക്കരുതെന്നും പരിചരിക്കുന്നയാള്‍ വീട്ടിലെ മറ്റുള്ളവരുമായി അടുത്തിടപഴകരുതെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. സമ്പര്‍ക്കവിലക്കിലുള്ള വ്യക്തിയുടെ വീട്ടില്‍ ഗര്‍ഭിണികളോ കുട്ടികളോ ഉണ്ടെങ്കില്‍ മാറി താമസിക്കുക. കുടുംബാംഗങ്ങള്‍ തമ്മില്‍ സാമൂഹിക അകലം പാലിക്കുക എന്നിവയാണ് മറ്റു നിര്‍ദേശങ്ങള്‍.

Advertisment

കോവിഡ് ബാധയെത്തുടർന്ന് സ്ഥിതിഗതികൾ മോശമാകുന്ന സാഹചര്യത്തിൽ മാർച്ച് 31 വരെ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാന അതിർത്തികളെല്ലാം അടച്ചിടും. പൊതുഗതാഗതങ്ങളൊന്നും ഉണ്ടാകില്ല. എന്നാൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. പെട്രോൾ പമ്പ് എൽപിജി വിതരണവും ഉണ്ടാകും. ആശുപത്രികൾ പ്രവർത്തിക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർക്ക് 14 ദിവസസത്തെ നിരീക്ഷണം നിർബന്ധമാക്കിയിട്ടുണ്ട്.

Covid19 Corona Virus Kerala Corona Covid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: