ന്യൂഡൽഹി: കടുത്ത പനിയെത്തുടർന്ന് രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്നിനിന്റെ കോവിഡ്-19 പരിശോധനാ ഫലം പോസിറ്റീവ്. രണ്ടാമത്തെ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ഫലം ലഭിച്ചത്.
ശ്വാസതടസ്സം, പനി, ഓക്സിജന്റെ അളവ് കുറയുക തുടങ്ങിയ രോഗങ്ങളെ തുടർന്ന് തിങ്കളാഴ്ച രാത്രിയാണ് ജെയിനിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച നടത്തിയ ആദ്യ കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ പിന്നീട് നടത്തിയ രണ്ടാം പരിശോധനയിൽ കോവിഡ് പോസിറ്റീവ് ഫലം ലഭിക്കുകയായിരുന്നു.
Due to high grade fever and a sudden drop of my oxygen levels last night I have been admitted to RGSSH. Will keep everyone updated
— Satyendar Jain (@SatyendarJain) June 16, 2020
രോഗം ഉടൻ ഭേദമാകട്ടെ എന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. “നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കാതെ നിങ്ങൾ രാവും പകലും 24×7 സമയവും ജനങ്ങളെ സേവിക്കുന്നു. ശ്രദ്ധിച്ച് ഉടൻ സുഖം പ്രാപിക്കുക, ” കെജ്രിവാൾ ട്വീറ്റ് ചെയ്തു.
Read More: 24 മണിക്കൂറിനിടെ 2,003 കോവിഡ് മരണം; രോഗബാധിതർ മൂന്നരലക്ഷം കടന്നു
കെജ്രിവാളിനെ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ഈ മാസം ഒൻപതിന് കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. പരിശോധനയിൽ നെഗറ്റീവ് ഫലം ലഭിക്കുകയും ചെയ്തു.
ആം ആദ്മി പാർട്ടി എംഎൽഎയും ദേശീയ വക്താവുമായ അതിഷിക്ക് ഇന്ന് പകൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഡൽഹിയിൽ കോവിഡ് ബാധിച്ച മൂന്നാമത്തെ എംഎൽഎയാണ് അതിഷി. കരോൾബാഘ്, പട്ടേൽ നഗർ എന്നിവിടങ്ങളിലെ ബിജെപി എംഎൽഎമാരായ വിശേഷ് രവിയും രാജ്കുമാർ ആനന്ദുമാണ് മറ്റുള്ളവർ.
ഡൽഹിയിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായുള്ള കൂടിക്കാഴ്ചയിൽ ജെയിൻ പങ്കെടുത്തിരുന്നു. ഞായറാഴ്ചയായിരുന്നു കൂടികക്കാഴ്ച. ഡൽഹി മുഖ്യമന്ത്രി കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ലെഫ്റ്റനന്റ് ഗവർണർ അനിൽ ബയ്ജാൽ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.
Read More: ഡെക്സാമെത്തസോണ്‍ എന്ന സ്റ്റിറോയിഡ് കോവിഡ് ചികിത്സയില്‍ ഫലപ്രദമെന്നു കണ്ടെത്തല്‍
രാജ്യത്ത് രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാമതാണ് ഡൽഹി. 44,688 പേർക്കാണ് ഡൽഹിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് നിലവിൽ ഏറ്റവും കൂടുതൽ രോഗബാധിതർ. 1,13,445 പേർക്ക് ഇതുവരെ മഹാരാഷ്ട്രയിൽ കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടിൽ 50,193 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.
Read More: Delhi Health Minister Satyendar Jain tests positive for Covid-19
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook