കൊച്ചി: വേതന വര്‍ദ്ധന ആവശ്യപ്പെട്ട് നഴ്സുമാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ ജൂലൈ 20 വ്യാഴാഴ്ച്ച മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചര്‍ച്ച നടത്തും. നഴ്സുമാരുടെ സംഘടന പ്രതിനിധികളേയും ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളേയുമാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാന്‍ തയ്യാറാണെന്ന് ആശുപത്രി മാനേജ്മെന്റുകള്‍ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ 20,000 രൂപയായി ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യത്തിലാണ് നഴ്സുമാരുടെ സംഘടന ഉറച്ചു നില്‍ക്കുന്നത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ