റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ സു​ക്മ ജി​ല്ല​യിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ എട്ട് സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ ആ​റു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മാവോയിസ്റ്റ് സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. മാവോയിസ്റ്റ് വേട്ടയ്ക്കായി നിയോഗിച്ച സിആർപിഎഫിന്റെ 212 ബറ്റാലിയനിലെ സൈനീകരാണ് കൊല്ലപ്പെട്ടത്.

സ്ഥ​ല​ത്ത് ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ ബസ്തറിലാണ് ആക്രമണം ഉണ്ടായത്.

ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ് ഛത്തീ​സ്ഗ​ഡി​ൽ ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ​യു​ള്ള വ​ലി​യ ന​ക്സ​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. 25 ജ​വാ​ൻ​മാ​ർ​ക്കാ​ണ് അ​ന്ന് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. ആ​റു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Uncategorized news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ