/indian-express-malayalam/media/media_files/uploads/2017/09/nsgOut.jpg)
ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കളും മറ്റും വിഐപി ജീവിതവും സൗകര്യങ്ങളും ഉപേക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടക്കിടക്ക് പറയുന്നുണ്ടെങ്കിലും വിഐപി സുരക്ഷ നൽകുന്നതിൽ മോദി സർക്കാർ ഒരു പിശുക്കും കാണിക്കുന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് വിഐപി സുരക്ഷ നൽകുന്ന സർക്കാർ എന്ന റെക്കോർഡ് ബിജെപി സർക്കാർ സ്വന്തമാക്കിയിരിക്കുകയാണ്. 475 പേർക്കാണ് നിലവിൽ സർക്കാർ അതീവ സുരക്ഷയൊരുക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ യുപിഎ സർക്കാർ 350 പേർക്ക് മാത്രമേ ഈ സൗകര്യം അനുവദിച്ചിരുന്നുള്ളൂ.
എന്നാൽ സർക്കാർ ഈ പട്ടികയുടെ വലുപ്പം കുറക്കാൻ ഒരുങ്ങുകയാണെന്നാണ് ഇപ്പോൾ പറയുന്നത്. ചില രാഷ്ട്രീയ നേതാക്കൾക്ക് നൽകുന്ന എൻഎസ്ജിയുടെ(ദേശീയ സുരക്ഷാ സേന) സുരക്ഷ ഉടനെ നിർത്തലാക്കും. ഇത് സംബന്ധിച്ച് അവർക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്' ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ എൻഡിടിവിയോട് പറഞ്ഞു.
ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ്, ചത്തീസ്ഗഢ് മുഖ്യമന്ത്രി രമൺ സിങ്, ഡിഎംകെ നേതാവ് എം കരുണാനിധി എന്നിവർക്കാണ് എൻഎസ്ജി സുരക്ഷ നഷ്ടമാവുകയെന്നാണ് സൂചനകൾ. ഇവർക്കെല്ലാം നിലവിൽ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണുള്ളത്. അതായത് നാൽപതോളം എൻഎസ്ജി, സിആർപിഎഫ് ഉദ്യോഗസ്ഥരാണ് എപ്പോവും സുരക്ഷക്കായി ഇവരുടെ ചുറ്റും ഉണ്ടാവുക. മോദി സർക്കാർ 50 പേർക്കാണ് നിലവിൽ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകുന്നത്. മൻമോഹൻ സിങ് സർക്കാർ വെറും 26 പേർക്ക് മാത്രമേ ഈ സംവിധാനം അനുവദിച്ചിരുന്നുള്ളൂ. കോടിക്കണക്കിന് രൂപയാണ് ഈയിനത്തിൽ അധിക ബാധ്യതയാകുന്നത്.
യോഗാചാര്യൻ ബാബാ രാംദേവും ആൾദൈവം മാതാ അമൃതാനന്ദമയിക്കുമെല്ലാം ഇസഡ് കാറ്റഗറി സുരക്ഷയാണ് സർക്കാർ നൽകുന്നത്. അതായത് 30 പേർ ഇവർക്ക് സുരക്ഷയൊരുക്കാനായി സർക്കാർ ചിലവിൽ എപ്പോഴും കൂടെയുണ്ടാകുമെന്നർത്ഥം. ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിക്കുമുണ്ട് ഇസഡ് കാറ്റഗറി സുരക്ഷ. അംബാനിയുടെ ഭാര്യ നിതാ അംബാനിക്കും മോദി സർക്കാർ നൽകുന്നു വൈ കാറ്റഗറി സുരക്ഷ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us