ന്യുഡൽഹി:സിബിഎസ്‌സി പ്രൈവറ്റ് വിദ്യാർത്ഥികൾക്കായ് 10,12 ക്ലാസുകളിലേക്ക് 2019-20 അധ്യയന വർഷത്തിൽ നടത്തുന്ന പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷന് സിബിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in സന്ദർശിക്കുക.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനാണ് സിബിഎസ്‌സി നിർദേശം.ഫെബ്രുവരി/മാർച്ച്/ഏപ്രിൽ 2019ൽ നടക്കുന്ന പരീക്ഷയിൽ തോറ്റവർക്കും ,ഇംപ്രുവ്മെന്റ്,മറ്റൊരു വിഷയം അധികമായി പഠിക്കുക എന്ന ലക്ഷ്യമുള്ളവർക്കും സഹായകമാകുന്നതാണ്.

അപേക്ഷ നൽകാനുള്ള അവസാന തിയതി 2018 നവംബർ 17നാണ്.2018 നവംബർ 23ന് 500 രൂപ പിഴ അടച്ചും,2018 നവംബർ 30ന് 1000 രൂപ പിഴ അടച്ചും, 2018 ഡിസംബർ 7ന് 2000 രൂപ പിഴ അടച്ചും, 2018 ഡിസംബർ 14ന് 5000 രൂപ പിഴ അടച്ചും പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷ ഫോമിൽ ഏത് ഭാഷയിലാണ് പരീക്ഷ എഴുതുന്നതെന്ന് തീർച്ചപ്പെടുത്തണം

സിബിഎസ്‌സി ബോർഡ് 9,11 ക്ലാസുകളിലേക്കുള്ള ആപേക്ഷ സ്വീകരിക്കുന്നതിനുളള അവസാന തിയതി ഓക്ടോബർ 30നാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook