scorecardresearch

സിബിഎസ്‌സി 10,12 ക്ലാസുകളിലേക്കുള്ള 2019ലെ പരീക്ഷ; പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

അപേക്ഷ നൽകാനുള്ള അവസാന തിയതി 2018 നവംബർ 17 ആണ്

അപേക്ഷ നൽകാനുള്ള അവസാന തിയതി 2018 നവംബർ 17 ആണ്

author-image
WebDesk
New Update
സിബിഎസ്‌സി  10,12 ക്ലാസുകളിലേക്കുള്ള 2019ലെ പരീക്ഷ; പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം

ന്യുഡൽഹി:സിബിഎസ്‌സി പ്രൈവറ്റ് വിദ്യാർത്ഥികൾക്കായ് 10,12 ക്ലാസുകളിലേക്ക് 2019-20 അധ്യയന വർഷത്തിൽ നടത്തുന്ന പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷന് സിബിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.nic.in സന്ദർശിക്കുക.

Advertisment

ഓൺലൈനായി അപേക്ഷ സമർപ്പിക്കാനാണ് സിബിഎസ്‌സി നിർദേശം.ഫെബ്രുവരി/മാർച്ച്/ഏപ്രിൽ 2019ൽ നടക്കുന്ന പരീക്ഷയിൽ തോറ്റവർക്കും ,ഇംപ്രുവ്മെന്റ്,മറ്റൊരു വിഷയം അധികമായി പഠിക്കുക എന്ന ലക്ഷ്യമുള്ളവർക്കും സഹായകമാകുന്നതാണ്.

അപേക്ഷ നൽകാനുള്ള അവസാന തിയതി 2018 നവംബർ 17നാണ്.2018 നവംബർ 23ന് 500 രൂപ പിഴ അടച്ചും,2018 നവംബർ 30ന് 1000 രൂപ പിഴ അടച്ചും, 2018 ഡിസംബർ 7ന് 2000 രൂപ പിഴ അടച്ചും, 2018 ഡിസംബർ 14ന് 5000 രൂപ പിഴ അടച്ചും പരീക്ഷക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷ ഫോമിൽ ഏത് ഭാഷയിലാണ് പരീക്ഷ എഴുതുന്നതെന്ന് തീർച്ചപ്പെടുത്തണം

സിബിഎസ്‌സി ബോർഡ് 9,11 ക്ലാസുകളിലേക്കുള്ള ആപേക്ഷ സ്വീകരിക്കുന്നതിനുളള അവസാന തിയതി ഓക്ടോബർ 30നാണ്.

Advertisment
Sslc Plus One Cbse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: