scorecardresearch

അർണബ് ഗോസാമി വാചക കസർത്ത് കുറയ്ക്കണമെന്ന് ഡൽഹി ഹൈക്കോടതി

ശശി തരൂർ എംപി സമർപ്പിച്ച മാനനഷ്ട കേസിൽ കോടി ഗോസാമിയുടെ വിശദീകരണം തേടി

ശശി തരൂർ എംപി സമർപ്പിച്ച മാനനഷ്ട കേസിൽ കോടി ഗോസാമിയുടെ വിശദീകരണം തേടി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Arnab goswami, Sashi Tharoor, Sunanda Pushkar Death case, Defamation suite, Delhi High court, സുനന്ദ പുഷ്കർ, ശശി തരൂർ, മാനനഷ്ട കേസ്, ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ശശി തരൂർ എംപി സമർപ്പിച്ച മാനനഷ്ട കേസിൽ റിപ്പബ്ലിക് ടിവിയിലെ വാചക കസർത്ത് കുറയ്ക്കണമെന്ന് അർണബ് ഗോസാമിയോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു. മെയ്  എട്ട് മുതൽ 13 വരെ റിപ്പബ്ലിക് ടിവി സംപ്രേഷണം ചെയ്ത വാർത്തയ്ക്കിടയിൽ അർണബ് ഗോസാമി ഉയർത്തിയ ആരോപണങ്ങളെ ചോദ്യം ചെയ്താണ് ശശി തരൂർ കോടതിയെ സമീപിച്ചത്.

Advertisment

സംഭവത്തിൽ രണ്ട് കോടി നഷ്ടപരിഹാരമാണ് ശശി തരൂർ ആവശ്യപ്പെട്ടിരിക്കുന്നത്. "വാചക കസർത്ത് കുറയ്ക്കണം. നിങ്ങൾക്ക് വാർത്ത നൽകാം, വസ്തുതകൾ അവതരിപ്പിക്കാം. അതിന് അദ്ദേഹത്തിന്റെ പേര് പരാമർശിക്കരുത്" ഡൽഹി ഹൈക്കോടതി ജഡ്ഡജി ഡസ്റ്റിസ് മൻമോഹൻ സിംഗ് പറഞ്ഞു.

Read More: അര്‍ണാബ് ഗോസ്വാമിക്കെതിരെ ക്രിമിനല്‍ കേസ് 

മുതിർന്ന അഭിഭാഷകനായ സൽമാൻ ഖുർഷിദാണ് ശശി തരൂരിന് വേണ്ടി ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്. സന്ദീപ് സേതിയാണ് മറു ഭാഗത്ത് അർണബ് ഗോസാമിക്കും ചാനലിനുമായി വാദിക്കാനെത്തിയത്.

തന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാകുന്നത് വരെ ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ചാനലിനെ വിലക്കാനും ശശി തരൂർ ആവശ്യപ്പെട്ടിട്ടുണ്ട്.

Sunanda Pushkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: