scorecardresearch

മായാവതിക്കെതിരായ വിവാദ പ്രസ്താവന; ബിജെപി എംഎല്‍എ മാപ്പ് ചോദിച്ചു

മായാവതി അധികാരത്തിന് വേണ്ടി അന്തസ്സ് വില്‍ക്കുകയാണെന്നായിരുന്നു സാദനയുടെ വിവാദ പ്രസ്താവന

മായാവതി അധികാരത്തിന് വേണ്ടി അന്തസ്സ് വില്‍ക്കുകയാണെന്നായിരുന്നു സാദനയുടെ വിവാദ പ്രസ്താവന

author-image
WebDesk
New Update
BJP, Mayawati, Uttar Pradesh,bsp,, ie malayalam, ബിജെപി, മായാവതി, ഉത്തർപ്രദേശ്, എസ്പി, ബിഎസ്പി, ഐഇ മലയാളം

ന്യൂഡല്‍ഹി: ബിഎസ്പി നേതാവ് മായാവതിക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് ബിജെപി എംഎല്‍എ സാദനാ സിങ്. അധികാരത്തിന് വേണ്ടി സ്വന്തം മാനം പോലും വില്‍ക്കുന്ന സ്ത്രീയാണ് മായാവതി എന്നായിരുന്നു സാദനാ സിങിന്റെ വിവാദ പ്രസ്താവന.

Advertisment

പരമര്‍ശത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ സാധനാസിംഗിനെതിരെ സ്വമേധയാ കേസെടുത്തു. സ്ത്രീത്വത്തിന് അപമാനമാണ് മായാവതിയെന്ന് പറഞ്ഞ ബിജെപി വനിതാ എംഎല്‍എ ബിഎസ്പി നേതാവ് അധികാരത്തിന് വേണ്ടി അന്തസ് വില്‍ക്കുകയാണെന്നും പറഞ്ഞിരുന്നു. യു.പിയിലെ മുഗള്‍സാരായില്‍ നിന്നുളള എംഎല്‍എ ആണ് സാദനാ സിങ്.

'മായാവതിക്ക് ബഹുമാനം ഇല്ല. അവര്‍ പീഡനത്തിന് ഇരയായത് പോലെ ആയിട്ടുണ്ട്. എന്നിട്ടും പ്രതികരിക്കുന്നില്ല. ദ്രൗപതി പീഡിപ്പിക്കപ്പെട്ടപ്പോള്‍ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ എടുത്തു. പക്ഷെ ഈ സ്ത്രീ ഇപ്പോഴും അധികാരത്തിന് വേണ്ടി അന്തസ്സ് വില്‍ക്കുകയാണ്. അധികാരത്തിന് വേണ്ടി അപമാനം സ്വീകരിക്കുകയാണ് അവര്‍. അവര്‍ സ്ത്രിയുമല്ല പുരുഷനുമല്ല. കണ്ടാല്‍ ആര്‍ക്കും തിരിച്ചറിയാനാകില്ല. ഇവരെപ്പോലെയുള്ളവര്‍ മുഴുവന്‍ സ്ത്രീകള്‍ക്കും മാനക്കേടാണ്,' സാദനാ സിങ് പറഞ്ഞു.

ബിഎസ.പി, എസ്പി സഖ്യം കണ്ട ബിജെപി യുടെ മാനസിക നില തെറ്റി എന്ന് സാദനാ സിങ്ങിനെ വിമര്‍ശിച്ച് ബിഎസ്പി നേതാവ് എസ്.സി മിശ്ര പറഞ്ഞു. 'ഞങ്ങളുടെ നേതാവിനെ കുറിച്ച് സാധനാ സിങ്ങ് നടത്തിയ പ്രസ്താവനയില്‍ നിന്ന് തന്നെ ബിജെപിയുടെ നിലവാരം മനസ്സിലാക്കാം. ബിഎസ്പി, എസ്പി സഖ്യം കണ്ട ബിജെപി യുടെ മാനസിക നില തെറ്റി. അത് കൊണ്ടാണ് ഇങ്ങനെ വായില്‍ തോന്നിയത് മുഴുവന്‍ പറയുന്നത്. അവരെ ആഗ്രയിലേയോ ബരേലിയിലേയോ ഭ്രാന്താശുപത്രിയില്‍ കാണിക്കണം" എന്നും എസ്.സി മിശ്ര പറഞ്ഞു.

Advertisment
Uttar Pradesh Bjp Mayawati

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: