/indian-express-malayalam/media/media_files/uploads/2021/04/bigboss-april-14.jpg)
Bigg Boss Malayalam Season 3 Latest Episode 14 April Live Online Updates: സമ്പൽ സമൃദ്ധിയുടെ വിഷു ദിനം ബിഗ് ബോസ് കുടുംബാംഗങ്ങളും ആഘോഷപൂർവ്വം മോഹൻലാലിനൊപ്പം കൊണ്ടാടി.
മത്സരാർത്ഥികളെ തേടി അവരുടെ പ്രിയപ്പെട്ടവരുടെ വിഷു ആശംസകളെത്തി. ബിഗ് ബോസ് കുടുംബാംഗങ്ങൾക്കു ഒരു പൊൻനാണയമാണ് മോഹൻലാൽ വിഷു കൈനീട്ടമായി നൽകിയത്. അതിനു ശേഷം ലാൽ വിഷു വിശേഷങ്ങൾ പങ്കുവെച്ചു. അവർക്കായി ഒരു പായസം പാചകമത്‌സരവും അദ്ദേഹമൊരുക്കിയിരുന്നു. ഋതു ലാലിനായി പാട്ടു പാടി.
മത്‌സരാർഥികൾ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞു പായസമുണ്ടാക്കി മോഹൻലാലിന് നൽകി. രണ്ടു കൂട്ടരുടേയും പായസം രുചിച്ചു നോക്കിയ ലാൽ അവരെ അഭിനന്ദിച്ചു. കുടുംബാംഗങ്ങളുടെ കലാവിരുന്ന് അദ്ദേഹം ആസ്വദിയ്ക്കുകയുണ്ടായി. ദേവാസുരത്തിലെ പ്രശസ്ത ഗാനത്തിനൊപ്പമാണ് അവർ ചുവട് വെച്ചത്.
'വിൽക്കാനുണ്ട് സ്വപ്നങ്ങൾ' എന്ന കോമഡി സ്കിറ്റിൽ സെൽഫ് ട്രോളുകളുമായാണ് മത്സാർത്ഥികളെത്തിയതു. ഗായിക ചിത്രയും, മഞ്ജരിയും, വേണുഗോപാലും സംഗീത സംവിധായകന് ശരത്തും ആശംസകളുമായെത്തി. വാശിയേറിയ ഉറിയടി മത്സരവും മത്സരാർത്ഥികൾക്കായി ബിഗ് ബോസൊരുക്കിയിരുന്നു.
റിലയൻസ് ട്രെൻഡ്‌സ് സമ്മാനമായി നൽകിയ വസ്ത്രം ധരിച്ചെത്തിയ
മത്‍സരാർത്ഥികളിൽ ഏറ്റവും മനോഹരമായി വസ്ത്രം ധരിച്ച പുരുഷനായി നോബിയെയും
വനിതയായി ടിംപളിനെയും തിരഞ്ഞെടുത്തു.
കഴിഞ്ഞ കുറെയേറെ ദിവസങ്ങളായി വീട്ടിൽ നിറഞ്ഞു നിന്ന അരക്ഷിതാവസ്ഥകൾക്കു ഒടുവിൽ പുതുവർഷത്തിന്റെ എല്ലാ നന്മകളും നിറഞ്ഞ ഒരു എപ്പിസോഡായിരുന്നു വിഷു സ്പെഷ്യൽ ബിഗ് ബോസ്. എങ്കിലും ഫിറോസിന്റെ പുറത്താകലും അതിനു കാരണമായ കാര്യങ്ങളും ചർച്ച വിഷയമായി തുടരുന്നതായാണ് കാണുന്നത്
പ്രമോ: വീണ്ടും ബിഗ് വീട് യുദ്ധകളമാകുന്നോ?
ഡിംപ്ൾ മറ്റുള്ളവർ സംസാരിയ്ക്കുമ്പോൾ അതിനെതിരായി സംസാരിക്കുകയും എന്നാൽ അവരുടെ മറുപടി കേൾക്കാൻ നിൽക്കാതെ സ്ഥലം വിടുകയും ചെയ്യുന്നുവെന്നു പലപ്പോഴായി പലരുമുന്നയിക്കുന്ന പരാതിയാണ്. അത് ഋതുവും സൂര്യയും ടിംപലും തമ്മിലുള്ള ഒരു വലിയ വഴക്കിലേയ്ക്ക് നീളുന്നതായാണ് പുതിയ പ്രമോ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.