/indian-express-malayalam/media/media_files/uploads/2017/02/infantbaby-china-759.jpg)
മൂന്നാർ: ഇടമലക്കുടിയിൽ ആദിവാസി യുവതി മാസം തികയാതെ പ്രസവിച്ചു. കുട്ടി മരിച്ചു. ഇടമലക്കുടി മേൽപ്പത്തം കൂടിയിൽ വാസുദേവന്റെ ഭാര്യ സുനിത ( 23 ) ആണ് ആറാം മാസത്തിൽ ആൺകുട്ടിയെ പ്രസവിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി വയറുവേദന അനുഭവപ്പെട്ട യുവതിയും ഭർത്താവും, ബുധനാഴ്ച ആസ്പത്രിയിൻ പോകുന്നതിനായി വാഹനം കാത്ത് സൊസൈറ്റി കുടിയിൽ എത്തി. ഉച്ചയോടെ വയറുവേദന കലശലായ യുവതി സൊസൈറ്റി കുടിയിൽ വച്ച് പ്രസവിക്കുകയായിരുന്നു. കുടിയിലെ ആരോഗ്യവകുപ്പ് ജീവനക്കാരായ നജീബ്, സുരേഷ് എന്നിവരുടെ നേത്യത്തിൽ പ്രഥമശുശ്രൂഷ നൽകിയ യുവതിയെ വാഹനത്തിൽ രാത്രി ഏഴൂ മണിയോടെ ടാറ്റാ ടീ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനിടയിൽ നാല് കുഞ്ഞുങ്ങളാണ് പ്രസവത്തെ തുടർന്ന് മരിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us