scorecardresearch

21 വര്‍ഷത്തിന് ശേഷം നീതി നടപ്പിലായെന്ന് എംകെ സ്റ്റാലിന്‍

പിന്‍വാതിലിലൂടെ അധികാരം പിടിച്ചെടുക്കില്ല. നിയമസഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി

പിന്‍വാതിലിലൂടെ അധികാരം പിടിച്ചെടുക്കില്ല. നിയമസഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
റഷ്യയില്‍ എത്തിയപ്പോള്‍ സ്റ്റാലിന്‍ എന്ന് പേര് പണി തന്നു; 1989 ലെ സംഭവം ഓര്‍ത്തെടുത്ത് എം.കെ.സ്റ്റാലിന്‍

Chennai: Former Deputy Chief Minister and opposition leader in Tamil Nadu MK Stalin speaks to media after the Governor K Rosaiah’s inaugural address at the 15th Tamil Nadu Assembly in Chennai on Thursday. PTI Photo by R Senthil Kumar(PTI6_16_2016_000124B)

ചെന്നൈ: അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി.വികെ ശശികലയ്‌ക്കെതിരായ സുപ്രിംകോടതി വിധിയിലൂടെ നീതി നടപ്പിലായെന്ന് പ്രതിപക്ഷ നേതാവ് എംകെ സ്റ്റാലിന്‍. ശശികലയ്‌ക്കെതിരായ വിധി അഴിമതിക്കെതിരായ ഒരു പാഠമാണ്. രാഷ്ട്രീയക്കാര്‍ ഇനി അഴിമിതി ചെയ്യാതെ പൊതുജീവിതം നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

പുതിയ ഗവണ്‍മെന്റ് രൂപികരണവുമായി ബന്ധപെട്ട് ഗവര്‍ണര്‍ ഉടന്‍ തീരുമാനം എടുക്കണമെന്നും ഡിഎംകെ നേതാവ് കൂട്ടിച്ചേര്‍ത്തു. പിന്‍വാതിലിലൂടെ അധികാരം പിടിച്ചെടുക്കില്ല. നിയമസഭ വിളിച്ചുചേര്‍ത്ത് ഭൂരിപക്ഷം തെളിയിക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ ജയലളിതയുടെ ഭരണവുമായി താന്‍ മുന്നോട്ട് പോകുമെന്ന് കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വം വ്യക്തമാക്കി.

ജയലളിതയുടെ ആത്മാവ് സംസ്ഥാനത്തെ രക്ഷിക്കും. ആരുടേയും പിന്തുണയില്ലാതെ താന്‍ മുന്നോട്ട് പോകുമെന്നും പനീര്‍ശെല്‍വം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായാണ് സശികല പക്ഷം വ്യക്തമാക്കുന്നത്. പളനിസ്വാമിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തതായും വിവരമുണ്ട്.

Supreme Court Tamilnadu Mk Stalin Vk Sasikala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: