മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയും. വിവാഹശേഷം ജീവിതത്തിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളും രസകരമായ നിമിഷങ്ങളും ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇരുവരും ഷെയർ ചെയ്യാറുണ്ട്. മൃദ്വ വ്ലോഗിലൂടെ സുന്ദരി സീരിയൽ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള പുതിയ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇരുവരും.
യുവയ്ക്കൊപ്പമാണ് മൃദുല ലൊക്കേഷനിൽ എത്തിയത്. സീരിയൽ ലൊക്കേഷനിലെ ഷൂട്ടിങ് എങ്ങനെയാണെന്നും അവിടെ വർക്ക് ചെയ്യുന്നവരെയുമാണ് വീഡിയോയിൽ യുവ പരിചയപ്പെടുത്തിയത്. യുവയുടെ കല്യാണ രംഗമാണ് ആ ദിവസം ഷൂട്ട് ചെയ്യുന്നത്. വീഡിയോയുടെ അവസാനം വരനായി ഒരുങ്ങി യുവ എത്തുന്നതും വിവാഹം ഷൂട്ട് ചെയ്യുന്നതും കാണാം. ‘യുവയുടെ കല്യാണം കാണാൻ നിൽക്കാതെ മൃദുല ഇറങ്ങിപ്പോയി’ എന്ന രസകരമായ ക്യാപ്ഷനാണ് വീഡിയോയ്ക്ക് നൽകിയിട്ടുള്ളത്.
സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് മിനിസ്ക്രീൻ താരങ്ങളായ മൃദുല വിജയും യുവകൃഷ്ണയും. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനു ശേഷമായിരുന്നു വിവാഹം. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം.
Read More: ലൊക്കേഷനിൽനിന്നും മൃദുലയെ തട്ടിക്കൊണ്ടുപോയി യുവ; വീഡിയോ