മൃദുലയോട് ആദ്യം ഐ ലവ് യൂ പറഞ്ഞത് ഞാൻ, ആദ്യം സോറി പറയുന്നതും ഞാൻ: യുവ കൃഷ്ണ

മൃദുലയുടെ വീട്ടിൽ കല്യാണം ആലോചിച്ച് പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും യുവ അഭിമുഖത്തിൽ വിശദീകരിച്ചു

yuva krishna, mridula vijay, ie malayalam

മലയാള ടെലിവിഷൻ പ്രേമികളുടെ ഇഷ്ട ജോഡികളാണ് യുവ കൃഷ്ണയും മൃദുല വിജയ്‌യും. വിവാഹ നിശ്ചയം കഴിഞ്ഞതു മുതൽ ഇരുവരും ജീവിതത്തിൽ ഒന്നാകുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. വിവാഹം ഉടൻ തന്നെയുണ്ടാകുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ യുവ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇരുവരും പരസ്പരം കണ്ടുമുട്ടിയതിനെക്കുറിച്ചും പ്രണയത്തിലായതിനെക്കുറിച്ചും ബിഹൈൻഡ്‌വുഡ്സിനു നൽകിയ അഭിമുഖത്തിൽ മനസ് തുറന്നിരിക്കുകയാണ് യുവ.

മൃദുലയുടെ വീട്ടിൽ കല്യാണം ആലോചിച്ച് പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും യുവ അഭിമുഖത്തിൽ വിശദീകരിച്ചു. ”മൃദുലയാണ് വീട്ടിൽ പറയണമെന്ന് പറഞ്ഞത്. ഒരു ദിവസം മൃദുലയെ വീട്ടിൽ ഡ്രോപ് ചെയ്യാൻ പോയപ്പോഴാണ് വിവാഹ കാര്യം അവതരിപ്പിച്ചത്. മൃദുലയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചശേഷം ഇറങ്ങാൻ നേരത്താണ് ഇക്കാര്യം പറഞ്ഞത്. മൃദുലയെ എനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. മറുപടി ഫോണിൽ വിളിച്ച് പറഞ്ഞാണ മതിയെന്ന് പറഞ്ഞ ഉടൻ തന്നെ അവിടെ നിന്നും പോവുകയായിരുന്നു,” യുവ പറഞ്ഞു.

Read More: ”പെണ്ണിന്റെ കൈ വിയർക്കുന്നതെന്ത്”, മൃദുലയെ റാഗ് ചെയ്ത് യുവ; പെണ്ണു കാണലിനിടയിൽ താരങ്ങളുടെ കുസൃതി

മൃദുലയോട് ആദ്യമായി ഐ ലവ് യൂ പറഞ്ഞത് താനാണെന്നും ആദ്യം സോറി പറയുന്നത് താനാണെന്നും യുവ പറഞ്ഞു. മൃദുലയ്ക്ക് ആദ്യമായി വാങ്ങിച്ചു കൊടുത്തത് ഡയറി മിൽക്ക് ആണെന്നും മൃദുല തനിക്ക് വാങ്ങിച്ചു തന്നത് ടീ ഷർട്ടാണെന്നും യുവ വ്യക്തമാക്കി.

നിരവധി സീരിയലുകളിലൂടെയും ടി വി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ. തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. സഹോദരി പാർവ്വതി. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമാണ് മൃദുല. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Yuva krishna reveals he says first i love u to mridula vijay481069

Next Story
കടുത്ത തീരുമാനവുമായി മോഹന്‍ലാല്‍, ഫിറോസും സജ്നയും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത്Bigg Boss, Bigg Boss Malayalam, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com