വിവാഹം ജൂലൈയിൽ, മൃദുലയുടെ ആ സ്വഭാവം ഏറെയിഷ്ടം; യുവ കൃഷ്ണ

ഇൻസ്റ്റഗ്രാമിൽ ആരാധക ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് യുവ വിവാഹം എന്നെന്ന് വ്യക്തമാക്കിയത്

mridula vijay, serial, ie malayalam

യുവ കൃഷ്ണയും മൃദുല വിജയും തമ്മിലുളള വിവാഹത്തിനായി മിനി സ്ക്രീൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുകയാണ്. മഞ്ഞിൽ വിരിഞ്ഞ പൂവിലൂടെ യുവയും പൂക്കാലം വരവായി എന്ന പരമ്പരയിലൂടെ മൃദുലയും പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിട്ട് വർഷങ്ങളായി. ജീവിതത്തിൽ തങ്ങളുടെ ഇഷ്ടതാരങ്ങൾ ഒന്നിക്കുന്നത് ആരാധകരെയും സന്തോഷത്തിലാക്കുന്നുണ്ട്.

കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നുമായിരുന്നു ഇരുവരും വ്യക്തമാക്കിയത്. വിവാഹം ഉറപ്പിച്ചതു മുതൽ വിവാഹ തീയതി അറിയാൻ കാത്തിരിക്കുകയായിരുന്നു ആരാധകർ. ഇപ്പോഴിതാ അക്കാര്യം അറിയിച്ചിരിക്കുകയാണ് യുവ.

Read More: നിന്നെ എന്നും സ്നേഹിക്കുന്നു; യുവയ്‌ക്കൊപ്പമുളള റൊമാന്റിക് വീഡിയോ പങ്കുവച്ച് മൃദുല

ഇൻസ്റ്റഗ്രാമിൽ ആരാധക ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് യുവ വിവാഹം എന്നെന്ന് വ്യക്തമാക്കിയത്. വിവാഹം എന്നാണെന്നായിരുന്നു കൂടുതൽ പേരും ചോദിച്ചത്. ഇതിന് ജൂലൈയിൽ വിവാഹം ഉണ്ടെന്നും തീയതി തീരുമാനിച്ചിട്ടില്ലെന്നുമാണ് യുവ പറഞ്ഞത്. മൃദുലയെക്കുറിച്ചുളള ചോദ്യങ്ങളും ആരാധകർ ചോദിച്ചു. നിങ്ങളിൽ ആരാണ് കൂടുതൽ റൊമാന്റിക് എന്നു ചോദിച്ചപ്പോൾ ഫോണിൽ മൃദുലയും യഥാർത്ഥ ജീവിതത്തിൽ താനെന്നുമായിരുന്നു യുവ പറഞ്ഞത്.

മൃദുലയിൽ ഇഷ്ടപ്പെട്ട സ്വഭാവമെന്തെന്ന് ചോദിച്ചപ്പോൾ മറ്റുളളവരെ മനസിലാക്കുന്നത് എന്നായിരുന്നു യുവയുടെ മറുപടി. ഇരുവരും ഒരുമിച്ചു സ്‌ക്രീനിൽ എത്തുമോയെന്ന ചോദ്യത്തിന് ഒരുമിച്ചെത്താം, പക്ഷെ ഹീറോയിൻ വില്ലനെ പ്രണയിക്കണമെന്നാണ് യുവ നൽകിയ മറുപടി.

നിരവധി സീരിയലുകളിലൂടെയും ടിവി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. തിരുവനന്തപുരം സ്വദേശിയാണ് മൃദുല വിജയ്. വിജയകുമാറും റാണിയുമാണ് അച്ഛനമ്മമാർ. സഹോദരി പാർവ്വതി. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമാണ് മൃദുല. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ. സംഗീത-നൃത്ത അധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനി, നന്ദിത എന്നിവർ സഹോദരിമാർ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Yuva krishna revealing wedding date with mridula vijay510993

Next Story
തിരുമ്പി വന്തിട്ടേന്‍ ഡാ; സന്തോഷം പങ്കുവച്ച് ‘അമ്മയറിയാതെ’ താരംAmmayariyathe, Ambadi Arjunan, Nikhil Nair, Nikhil Nair photos, Nikhil Nair latest, Nikhil Nair Ammayariyathe, Ammayariyathe Ambadi Arjunan
The moderation of comments is automated and not cleared manually by malayalam.indianexpress.com