Latest News

കാത്തിരുന്ന വിവാഹമെത്തി, യുവ കൃഷ്ണ-മൃദുല വിജയ് വിവാഹ തീയതി പുറത്ത്

വിവാഹ തീയതി പുറത്തുവന്നതോടെ ഇരുവരുടെയും ആരാധകരും ആവേശത്തിലാണ്

yuva krishna, mridula vijay, ie malayalam

മിനി സ്ക്രീൻ പ്രേക്ഷകർ കാത്തിരുന്ന ആ വാർത്ത ഒടുവിൽ എത്തി. സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും തമ്മിലുളള വിവാഹ തീയതി പുറത്തുവന്നിരിക്കുകയാണ്. താരങ്ങൾ തന്നെയാണ് സേവ് ദി ഡേറ്റ് പുറത്തുവിട്ടത്. ജൂലൈയിൽ തങ്ങൾ വിവാഹിതരാവുമെന്ന് യുവ നേരത്തെ പറഞ്ഞിരുന്നു. പക്ഷേ തീയതി അറിയിച്ചിരുന്നില്ല. ഇപ്പോഴിതാ വിവാഹ തീയതി പുറത്തുവന്നതോടെ ഇരുവരുടെയും ആരാധകരും ആവേശത്തിലാണ്.

സേവ് ദി ഡേറ്റ് ചിത്രം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ജുലായ് എട്ടിനാണ് വിവാഹമെന്നാണ് സേവ് ദി ഡേറ്റ് ചിത്രത്തിലുളളത്. ഞങ്ങള്‍ ഒന്നാവാന്‍ പോവുന്നുവെന്നും ഞങ്ങളുടെ ജീവിതത്തിലെ വലിയ ദിവസം വരികയാണെന്നും കൂടുതൽ അപ്ഡേറ്റുകൾ വഴിയെ അറിയിക്കാമെന്നും താരങ്ങൾ പറഞ്ഞിട്ടുണ്ട്.

Read Here: ബാച്ചിലര്‍ ജീവിതത്തിലെ അവസാനദിനം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിച്ച് മൃദുല വിജയ്‌; ചിത്രങ്ങള്‍

കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നുമായിരുന്നു ഇരുവരും വ്യക്തമാക്കിയത്.

Read More: മൃദുലയെ ആദ്യമായി കാണുന്നത് കള്ളുഷാപ്പിൽ വച്ച്; യുവ കൃഷ്ണയുടെ വെളിപ്പെടുത്തൽ

മൃദുലയുടെ വീട്ടിൽ കല്യാണം ആലോചിച്ച് പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് യുവ ബിഹൈൻഡ്‌വുഡ്സിനു നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചിരുന്നു. ”മൃദുലയാണ് വീട്ടിൽ പറയണമെന്ന് പറഞ്ഞത്. ഒരു ദിവസം മൃദുലയെ വീട്ടിൽ ഡ്രോപ് ചെയ്യാൻ പോയപ്പോഴാണ് വിവാഹ കാര്യം അവതരിപ്പിച്ചത്. മൃദുലയുടെ അച്ഛനോടും അമ്മയോടും സംസാരിച്ചശേഷം ഇറങ്ങാൻ നേരത്താണ് ഇക്കാര്യം പറഞ്ഞത്. മൃദുലയെ എനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു. മറുപടി ഫോണിൽ വിളിച്ച് പറഞ്ഞാണ മതിയെന്ന് പറഞ്ഞ ഉടൻ തന്നെ അവിടെ നിന്നും പോവുകയായിരുന്നു,” യുവ പറഞ്ഞു.

മൃദുലയോട് ആദ്യമായി ഐ ലവ് യൂ പറഞ്ഞത് താനാണെന്നും ആദ്യം സോറി പറയുന്നത് താനാണെന്നും യുവ പറഞ്ഞു. മൃദുലയ്ക്ക് ആദ്യമായി വാങ്ങിച്ചു കൊടുത്തത് ഡയറി മിൽക്ക് ആണെന്നും മൃദുല തനിക്ക് വാങ്ങിച്ചു തന്നത് ടീ ഷർട്ടാണെന്നും യുവ വ്യക്തമാക്കി.

Read More: മൃദുലയോട് ആദ്യം ഐ ലവ് യൂ പറഞ്ഞത് ഞാൻ, ആദ്യം സോറി പറയുന്നതും ഞാൻ: യുവ കൃഷ്ണ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Yuva krishna mridula vijay wedding date523805

Next Story
നീയില്ലാതായിട്ട് ഒരു വർഷം; പ്രിയചങ്ങാതിയുടെ ഓർമകളിൽ മണിക്കുട്ടൻ, ആശ്വസിപ്പിച്ച് ഡിംപൽBigg Boss, Bigg Boss Manikuttan, Manikuttan about Dimpal, Manikuttan Dimpal Bhal friendship, Manikuttan friend Rinoj, Bigg Boss Malayalam 3 grand finale, bigg boss malayalam season 3 winner
The moderation of comments is automated and not cleared manually by malayalam.indianexpress.com