Latest News

പുതിയ ജീവിതം പുതിയ വീട്ടിൽ; യുവയ്ക്കും മൃദുലയ്ക്കും ഇരട്ടി മധുരം

വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ ഫൊട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഇരുവരും

yuva krishna, mridula vijay, ie malayalam

ജൂലൈ എട്ടിനായിരുന്നു മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായ യുവകൃഷ്ണയുടെയും മൃദുലയുടെയും വിവാഹം. താരങ്ങളുടെ വിവാഹ ഫൊട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹശേഷമുളള വിശേഷങ്ങളും യുവയും മൃദുലയും സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കുന്നുണ്ട്.

തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിന്റെ ഫൊട്ടോകൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഇരുവരും. സ്നേഹത്താലും സന്തോഷത്താലും ഈ വീട് നമുക്ക് നിറയ്ക്കാമെന്നാണ് മൃദുല ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. പുതിയ ജീവിതം താൻ ആസ്വദിക്കുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.

വിവാഹശേഷം ഇരുവരും ഗുരുവായൂർ ക്ഷേത്രത്തിൽ പോയിരുന്നു. ഗുരുവായൂരപ്പന്റെ നടയിൽനിന്നുളള ചിത്രം യുവ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു.

Read More: വിവാഹ വേഷത്തിൽ മൃദുല വിജയ്‌യുടെ തകർപ്പൻ ഡാൻസ്; വീഡിയോ

‘അവസാനം യുവ കൃഷ്ണ എന്റെ മാത്രം ഉണ്ണിയേട്ടനായി’ എന്നാണ് വിവാഹശേഷം സോഷ്യൽ മീഡിയയിൽ ആദ്യം പങ്കുവച്ച പോസ്റ്റിൽ മൃദുല കുറിച്ചത്. താലികെട്ട് ചിത്രം പങ്കുവച്ചാണ് മൃദുല ഇങ്ങനെ എഴുതിയത്. വിവാഹ നിശ്ചയം കഴിഞ്ഞതുമുതൽ ഉണ്ണിയേട്ടൻ എന്നാണ് യുവയെ മൃദുല സ്നേഹത്തോടെ വിളിക്കുന്നത്. ‘ഉണ്ണിയേട്ടനൊപ്പം പുതിയ തുടക്കം’ എന്ന ക്യാപ്ഷനോടെയാണ് യുവയുടെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറുന്നതിന്റെ വീഡിയോയ്ക്കൊപ്പം മൃദുല കുറിച്ചത്.

ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു യുവയും മൃദുലയും വിവാഹിതരായത്. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Yuva krishna mridula vijay new life in new house531595

Next Story
രേഖ രതീഷിനോട് അങ്ങനെ ചെയ്തത് ശരിയായില്ല; മൃദുലയ്ക്കും യുവയ്ക്കും ആരാധകരുടെ വിമർശനംmridula vijay, yuva krishna, rekha ratheesh
The moderation of comments is automated and not cleared manually by malayalam.indianexpress.com