scorecardresearch

ഏറ്റവും മികച്ച ഭർത്താവിന് പിറന്നാള്‍ ആശംസകൾ; യുവയോട് മൃദുല

ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് മൃദുലയും യുവയും

Yuva Krishna birthday, Mridhula Vijay, Mridhula Vijay Youtube, Mridhula Vijay Video, Yuva Krishna, Mridhula Vijay Yuva Krishna Video

യൂട്യൂബിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഏവര്‍ക്കും സുപരിചിതമാണ് മൃദുല – യുവകൃഷ്ണ താരദമ്പതികള്‍. വിവാഹം മുതലുള്ള ഓരോ കാര്യങ്ങളും ഇരുവരും പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. തങ്ങളുടെ ആദ്യ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് മൃദുലയും യുവയും.

യുവകൃഷ്ണയുടെ പിറന്നാളിനോട്​ അനുബന്ധിച്ച് മൃദുല പങ്കുവച്ച ആശംസ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “ഏറ്റവും നല്ല ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍” എന്നാണ് മൃദുല കുറിച്ചത്.

ഇരുവരും തമ്മില്‍ ഉണ്ടായിരുന്ന സുഹൃത്ത് ബന്ധമാണ് പിന്നീട് വിവാഹത്തിലേയ്ക്ക് നയിച്ചത്. തങ്ങള്‍ക്ക് കുഞ്ഞു ജനിക്കാന്‍ പോകുന്ന വിവരവും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. അഭിനയത്തിനു പുറമെ മാജിക്, മെന്റലിസം എന്നിവയിലും താരമാണ് യുവ. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്തു വരുന്ന ‘ മഞ്ഞില്‍ വിരിഞ്ഞ പൂവ്’ എന്ന സീരിയലാണ് ഇപ്പോള്‍ യുവ ചെയ്യുന്നത്.

അടുത്തിടെ, ഏഴാം മാസത്തിലെ സീമന്ത ചടങ്ങിന്റെ ചിത്രങ്ങളും മൃദുല ഇന്‍സ്റ്റഗ്രാമില്‍ ഷെയർ ചെയ്തിരുന്നു.

തിരുവന്തപുരത്തെ യുവയുടെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. വിവാഹത്തിന് യുവയുടെ കുടുംബം സമ്മാനിച്ച സാരി ഉടുത്തായിരുന്നു മൃദുല ചടങ്ങിനെത്തിയത്. ഇളം പച്ച സാരിയും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് അതീവ സുന്ദരിയായ മൃദുലയേയാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുക.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Yuva krishna birthday mridhula vijay wishes