scorecardresearch
Latest News

മകളുടെ പേരു പരിചയപ്പെടുത്തി മൃദുലയും യുവയും

ആഗസ്റ്റിലാണ് മിനിസ്ക്രീൻ താരദമ്പതികളായ മൃദുലയ്ക്കും യുവയ്ക്കും ഒരു മകൾ ജനിച്ചത്

മകളുടെ പേരു പരിചയപ്പെടുത്തി മൃദുലയും യുവയും

ആഗസ്റ്റ് 19നാണ് സീരിയൽ താരം മൃദുല വിജയ്ക്ക് ഒരു പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം മൃദുലയും യുവയും സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോൾ കുഞ്ഞിന്റെ പേരിടൽ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ആരാധകർക്കായി ഷെയർ ചെയ്യുകയാണ് യുവ കൃഷ്ണ.ധ്വനി കൃഷ്ണ എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നതെന്നും യുവ കൃഷ്ണ കുറിക്കുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് മൃദുല വിജയ്. 2020 ജൂലൈയിലായിരുന്നു സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും വിവാഹിതരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തിനുശേഷമായിരുന്നു വിവാഹം.

ഇതൊരു പ്രണയവിവാഹമല്ലെന്നും രണ്ട് കുടുംബക്കാരും ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും യുവയും മൃദുലയും വ്യക്തമാക്കിയിരുന്നു, ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽവച്ചായിരുന്നു മൃദുലയുടെ കഴുത്തിൽ യുവ താലി ചാർത്തിയത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Yuva krishna and mridhula vijay shares daughters naming ceremony photos