മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ യുവ കൃഷ്ണയും മൃദുല വിജയ്യും ഒന്നായിരിക്കുന്നു. ആറ്റുകാൽ ദേവീ ക്ഷേത്രസന്നിധിയിൽ വച്ചായിരുന്നു മൃദുലയുടെ കഴുത്തിൽ യുവ താലി ചാർത്തിയത്. വിവാഹ ദിനത്തിൽ കസവു സാരിയുടുത്ത് സിംപിൾ ലുക്കിലായിരുന്നു മൃദുല എത്തിയത്. കസവ് സാരിയിൽ അതീവ സുന്ദരിയായിരുന്നു മൃദുല. വളരെ കുറച്ച് ആഭരണങ്ങളായിരുന്നു താരം അണിഞ്ഞത്.
ബാലരാമപുരത്തെ മംഗല്യ കസവ് ടീമാണ് മൃദുലയുടെ വിവാഹ സാരി തയ്യാറാക്കിയത്. മൂന്നാഴ്ച കൊണ്ട് ആറു നെയ്ത്തുകാർ ചേർന്നാണ് സാരി നെയ്തെടുത്തത്. ഗോൾഡ് കസവു സാരിക്കൊപ്പം കസ്റ്റമൈസ്ഡ് ബ്ലൗസാണ് താരം ധരിച്ചത്. ബാക് സൈഡിലായി ഇരുവരുടെയും പേര് ചേർത്ത് മൃദ്വ എന്നത് നെയ്തെടുത്തിട്ടുണ്ട്.
Read More: യുവ കൃഷ്ണയും മൃദുല വിജയ്യും വിവാഹിതരായി; വീഡിയോ
ടെമ്പിൾ ജുവലറിയാണ് വിവാഹ ദിനത്തിൽ മൃദുല അണിഞ്ഞത്. ഒരു നെക്ക് പീസും കൈ നിറയെ വളകളും ഹെയർസ്റ്റൈലിന്റെ ഭംഗി കൂട്ടാൻ മുടിക്കൊപ്പവും ആഭരണം ഉണ്ടായിരുന്നു.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ വികാസാണ് മൃദുലയെ അണിയിച്ചൊരുക്കിയത്. വികാസ് പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
സാരിയുടെ ആകെ ചെലവ് 35000 രൂപയാണെന്ന് മൃദുല നേരത്തെ വ്യക്തമാക്കിയിരുന്നു. താലികെട്ട് സമയത്തുളള സാരിയില്‍ വ്യത്യസ്തമായി എന്തെങ്കിലും വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നുവെന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് ചേട്ടനാണ് ഈ ആശയം പറഞ്ഞതെന്നും മൃദുല പറഞ്ഞിരുന്നു.
തിരുവനന്തപുരം സ്വദേശിയാണ് മൃദുല. നിരവധി സീരിയലുകളിലൂടെയും ടിവി ഷോയിലൂടെയും മൃദുല വിജയ് ശ്രദ്ധേയയാണ്. സറ്റാര്‍ മാജിക്കില്‍ സ്ഥിരമായി പങ്കെടുക്കുന്ന നടിയാണ് മൃദുല. ‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ ശ്രദ്ധേയനാണ് യുവ കൃഷ്ണ.