scorecardresearch
Latest News

യൂട്യൂബ് താരം ജിയോ ജോസഫ് വിവാഹിതനാകുന്നു

എം4 ടെക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ജിയോ പ്രശസ്തനായത്

യൂട്യൂബ് താരം ജിയോ ജോസഫ് വിവാഹിതനാകുന്നു

എം4 ടെക് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ ജിയോ ജോസഫ് വിവാഹിതനാകുന്നു. എലിസബത്ത് ആണ് വധു. ക്രിസ്റ്റ്യൻ വിശ്വാസ പ്രകാരമുളള വിവാഹത്തിനു മുൻപായ മനസ്സമ്മത ചടങ്ങുകളടങ്ങിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹ ദിവസം നിശ്ചയിച്ചിട്ടില്ലയെന്നാണ് ജിയോ മാധ്യമങ്ങളോടു പറഞ്ഞത്.

മലയാളത്തിൽ ആദ്യമായി ഗോൾഡ് ബട്ടൺ കിട്ടിയ യുട്യൂബ് ചാനലുകളിൽ ഒന്നാണ് എം4 ടെക്. ശാസ്ത്ര സംബന്ധമായ പരീക്ഷണങ്ങൾ ഉൾപ്പെടുന്ന വീഡിയോയാണ് ജിയോയുടെ ചാനലിൽ കണ്ടുവരുന്നത്. പോളിടെക്നിക്കിൽ നിന്നു ഇലക്ട്രോണിക്സ് പാസായ ജിയോ ഖത്തറിൽ കുറച്ചു നാളുകൾ ജോലി ചെയ്തിരുന്നു. പിന്നീട് നാട്ടിലേയ്ക്കു തിരിച്ചെത്തിയതിനു ശേഷമാണ് വ്ളോഗിങ്ങ് തുടങ്ങുന്നത്.

80 ലക്ഷത്തോളം സബ്സ്ക്രൈബേഴ്സ് ജിയോയുടെ എം4 ടെക് ചാനലിനുണ്ട്. അനവധി ആരാധകരും ജിയോയുടെ ചാനലിനുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Youtuber jio joseph m4 tech getting married