യൂട്യൂബ് താരം ഹരിത പറക്കോട് വിവാഹിതയായി, ചിത്രങ്ങൾ

ഇരുവരുടേയും പ്രണയ വിവാഹമാണ്

Haritha parokod, ie malayalam

സോഷ്യൽ മീഡിയയിലൂടെയും വെബ് സീരീസുകളിലൂടെയും സുചരിചിതമായ മുഖമാണ് ഹരിത പറക്കോടിന്റേത്. താരത്തിന്റെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാവുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വളരെ ലളിതമായിട്ടായിരുന്നു വിവാഹം. ഭരത് ആണ് വരൻ. ഇരുവരുടേയും പ്രണയ വിവാഹമാണ്.

2014 ൽ പുറത്തിറങ്ങിയ ‘100 ഡിഗ്രി സെൽഷ്യസ്’ എന്ന ചിത്രത്തിൽ ഹരിത അഭിനയിച്ചിട്ടുണ്ട്. ‘കുറൈ ഒൻട്രും ഇല്ലയ്’ എന്ന തമിഴ് സിനിമയിലും അഭിനയിച്ചു. പിന്നീട് വെബ് സീരീസുകളിലേക്ക് മാറിയ ഹരിത ചുരുങ്ങിയ സമയത്തിനുളളിൽ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കി. സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമാണ് ഹരിത. .

പൊന്മുട്ട എന്ന ഹരിതയുടെ യൂട്യൂബ് ചാനലും ഏറെ ഹിറ്റാണ്. ഇപ്പോൾ കേമി എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഹരിത പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Youtube star actress haritha parokod wedding photos

Next Story
Bigg Boss Malayalam Season 3 Latest Episode 31 March Highlights: വീക്ക്‌ലി ടാസ്കിനൊടുവിൽ ശ്മശാന മൂകതയിൽ ബിഗ് ബോസ് വീട്
The moderation of comments is automated and not cleared manually by malayalam.indianexpress.com