Latest News

കസവുടുപ്പിൽ സുന്ദരിയായി വൃദ്ധിക്കുട്ടി: ചിത്രങ്ങൾ

കസവുടുപ്പിൽ കുട്ടിത്തം തുളുമ്പുന്ന ചിത്രങ്ങൾ വൃദ്ധിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്

ഒരൊറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയിൽ താരമായ കുട്ടിയാണ് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവെച്ച് വാട്സ്ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ് വൃദ്ധി താരമായത്. പിന്നാലെ ജൂഡ് ആന്തണി സംവിധാനം ചെയ്ത ‘സാറാസ്’ സിനിമയിലൂടെയും വൃദ്ധി മലയാളികളുടെ പ്രിയങ്കരിയായി.

ഇപ്പോഴിതാ കസവുടുപ്പിൽ സുന്ദരിയായ വൃദ്ധികുട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കസവുടുപ്പിൽ കുട്ടിത്തം തുളുമ്പുന്ന ചിത്രങ്ങൾ വൃദ്ധിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്.

ഈ അടുത്ത് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് ഷോയിലും വൃദ്ധിക്കുട്ടി എത്തിയിരുന്നു. പാട്ടും ഡാൻസുമായി സ്റ്റാർ മാജിക് താരങ്ങളെയും അതിഥിയായെത്തിയ നവ്യ നായരെയും വൃദ്ധിക്കുട്ടി കയ്യിലെടുത്തു.

വൃദ്ധിക്കുട്ടി മാത്രമല്ല, കുടുംബവും ഷോയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കൊറിയോഗ്രാഫർമാരാണ് വൃദ്ധിയുടെ അച്ഛനും അമ്മയും. വൃദ്ധിക്കുട്ടിക്കൊപ്പം അച്ഛനും അമ്മയും ഡാൻസ് ചെയ്ത് പ്രേക്ഷകരുടെ കയ്യടി നേടി. വൃദ്ധിക്കുട്ടിയും കുടുംബവും വേറെ ലെവലാണെന്നാണ് ഡാൻസ് വീഡിയോയ്ക്ക് ആരാധകർ കമന്റ് ചെയ്യുന്നത്.

Also read: ജാങ്കോ ഞാൻ പെട്ടു; വ്ളോഗ് എടുക്കാനായി മരത്തിൽ കയറിയ ലക്ഷ്മി നക്ഷത്രയുടെ പെടാപാട്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായി അഭിനയിക്കാനൊരുങ്ങുകയാണ് വൃദ്ധിക്കുട്ടി. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. ഈ കൊച്ചുമിടുക്കിയുടെ പഴയ ഡാൻസ് വീഡിയോകളും ടിക് ടോക് വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Vridhi vishal new photos instagram post

Next Story
ഞങ്ങളുടെ സായി എവിടെ? ബിഗ് ബോസ് താരങ്ങളോട് ആരാധകർSai vishnu, sai vishnu in baroz, Bigg Boss Grand finale, Bigg Boss Grand finale date, Firoz Khan, Kidilam Firoz, Poli firoz, Bigg Boss Malayalam season 3 Grand Finale, Bigg Boss Malayalam, Bigg Boss Malayalam stopped, Bigg Boss Malayalam canelled, mohanlal, Bigg Boss Malayalam news, ബിഗ് ബോസ് മലയാളം സീസൺ 3
The moderation of comments is automated and not cleared manually by malayalam.indianexpress.com