ഒരൊറ്റ ഡാൻസിലൂടെ സോഷ്യൽ മീഡിയയിൽ താരമായ കുട്ടിയാണ് വൃദ്ധി വിശാൽ. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹവേദിയിൽ ചുവടുവെച്ച് വാട്സ് ആപ്പ് സ്റ്റാറ്റസുകളിലൂടെയാണ് വൃദ്ധി താരമായത്. വൃദ്ധിയുടെ ടിക്ടോക് വീഡിയോകളും ഡബ്സ്മാഷുമെല്ലാം സോഷ്യൽ മീഡിയയിൽ ഏറെ വൈറലാണ്.
ഇപ്പോഴിതാ, മഞ്ജു വാര്യർ അനശ്വരമാക്കിയ കന്മദത്തിലെ ഭാനു എന്ന കഥാപാത്രത്തെ അനുകരിക്കുന്ന വൃദ്ധിയുടെ വീഡിയോയും ചിത്രങ്ങളുമാണ് വൈറലാവുന്നത്.
അടുത്തിടെ, ഡോ. പശുപതി എന്ന ചിത്രത്തിലെ കൽപ്പനയും ജഗദീഷും ഒന്നിച്ച് അഭിനയിച്ച രസകരമായൊരു സീൻ അവതരിപ്പിച്ചും വൃദ്ധി കയ്യടി നേടിയിരുന്നു. മഞ്ഞസാരിയും ബ്ലൗസും കൂളിംഗ് ഗ്ലാസ്സും വെച്ചു നടക്കുന്ന കൽപ്പനയുടെ യുഡിസി എന്ന കഥാപാത്രം കുട്ടികൾക്കു പോലും പ്രിയങ്കരിയാണ്.
“എത്ര വട്ടം ഞാൻ പറഞ്ഞു, എന്നെ യുഡിസി യുഡിസി എന്നു വിളക്കല്ലേ,” എന്ന് പരിഭവത്തിൽ പറയുന്ന കൽപ്പനയുടെ കഥാപാത്രത്തെ രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട് വൃദ്ധി.
Read more: വൃദ്ധിക്കുട്ടിയുടെ കയ്യിൽ വേറെയും കിടിലൻ സ്റ്റെപ്പുകളുണ്ട്; വീഡിയോ
അടുത്തിടെ, മഴവിൽ മനോരമയുടെ ‘ഉടൻ പണം’ വേദിയിൽ അതിഥിയായി എത്തിയപ്പോഴും വൃദ്ധി ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി. ഈ കൊച്ചുമിടുക്കിയുടെ പഴയ ഡാൻസ് വീഡിയോകളും ടിക് ടോക് വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
‘മഞ്ഞിൽ വിരിഞ്ഞ പൂവ്’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന ബാലതാരമാണ് വൃദ്ധി. ഇത്ര ചെറുപ്പത്തിൽ തന്നെ ഞെട്ടിക്കുന്ന ഡാൻസ് പെർഫോമൻസാണ് വൃദ്ധി കാഴ്ച വയ്ക്കുന്നത്.
സാറാസ് എന്ന ചിത്രത്തിലും അടുത്തിടെ വൃദ്ധി അഭിനയിക്കുകയുണ്ടായി. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ ‘കടുവ’യിൽ പൃഥ്വിയുടെ മകളായും വൃദ്ധി അഭിനയിക്കുന്നുണ്ട്.
Read more: അല്ലു അങ്കിളിന് വൃദ്ധിക്കുട്ടിയുടെ വക സ്പെഷൽ പിറന്നാൾ ആശംസ; വീഡിയോ