യൂട്യൂബര്‍, അവതാരകന് എന്നീ നിലകളില്‍ പ്രശസ്തനായ കാര്‍ത്തിക് സൂര്യ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘കാര്‍ത്തിക് സൂര്യ വ്ളോഗ്സ്’ എന്ന പേരില്‍ വ്യാജ യൂട്യൂബ് ചാനലിലൂടെ ആളുകളെ പറ്റിക്കുന്ന കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നു കാര്‍ത്തിക് പറയുന്നു.
കഴിഞ്ഞ ദിവസം പറ്റിക്കപ്പെട്ട ഒരു ചെറിയക്കുട്ടി വഴിയാണ് കാര്‍ത്തിക് വിവരങ്ങള്‍ അറിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സാധാരണയായി സെലിബ്രിറ്റികള്‍ ചെയ്യാറുളള ‘ ഗിവ് എവേ’ യുടെ പേരിലാണ് ആളുകളെ ഈ വ്യാജ അക്കൗണ്ട് സമീപിക്കുന്നത്. തന്നെ വിവരം അറിയിച്ച കുട്ടിയുടെ കൈയ്യില്‍ നിന്നു ഇതുവഴി കാശു നഷ്ടമായിട്ടുണ്ടെന്നു കാര്‍ത്തിക് പറയുന്നു. ‘ ഇവരൊക്കെ ഭൂലോക ഫ്രോഡാണ്, ഇങ്ങനെ ജീവിക്കുന്നവര്‍ നന്നാവാന്‍ പോകുന്നില്ല’ കാര്‍ത്തിക് പറഞ്ഞു.
വീഡിയോയുടെ അവസാനം സൈബര്‍ സെല്ലിനോടു ഇതിനെതിരെ നടപടിയെടുക്കണമെന്നും കാര്‍ത്തിക് പറയുന്നുണ്ട്.20 ലക്ഷം പ്രേക്ഷകറാണ് കാര്‍ത്തിക്കിനു സബ്സ്ക്രൈബേഴ്സായിട്ടുളളത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ‘ബംബര്‍ ചിരി’ എന്ന ഷോയുടെ അവതാരകനാണ് കാര്‍ത്തിക് സൂര്യ.