scorecardresearch

"ഇനി എത്രയെത്ര ദീപക്കുമാർ വരും! യുവതിയുടെ ആ പുഞ്ചിരി കണ്ടില്ലേ; പെൺകുട്ടിയുടെ കാര്യം കള്ളത്തരമാണോ?"

Bigg Boss Star Binny Sebastian: "തന്റെ അടുത്ത് നിൽക്കുന്ന കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായി എന്ന് ഷിംജിത പറയുന്നു. അങ്ങനെയെങ്കിൽ ആ കുട്ടിയെ കൊണ്ട് പ്രതികരിപ്പിക്കണമായിരുന്നു"

Bigg Boss Star Binny Sebastian: "തന്റെ അടുത്ത് നിൽക്കുന്ന കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായി എന്ന് ഷിംജിത പറയുന്നു. അങ്ങനെയെങ്കിൽ ആ കുട്ടിയെ കൊണ്ട് പ്രതികരിപ്പിക്കണമായിരുന്നു"

author-image
Television Desk
New Update
Binny Sebastian and Deepak Bus Video Case

ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന തരത്തിൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ബിഗ് ബോസ് താരവും നടിയുമായ ബിന്നി സെബാസ്റ്റ്യൻ. ബിഗ് ബോസിന് പിന്നാലെ സൈബർ ആക്രമണം നേരിട്ടത് കൊണ്ട് അദ്ദേഹം കടന്ന് പോയ മാനസികാവസ്ഥ തനിക്ക് മനസിലാക്കാൻ സാധിക്കുമെന്ന് ബിന്നി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു. 

Advertisment

"അദ്ദേഹത്തിന് പണത്തേക്കാൾ വിലയുണ്ടായിരിക്കണം അഭിമാനത്തിന്. റീച്ചിന് വേണ്ടി ആ യുവതി ചെയ്തത് അദ്ദേഹത്തിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചതോടെയാണ് ഒരു കുടുംബത്തിന്റെ താങ്ങ് ഇല്ലാതെയായത്. അഭിമാനത്തിന് അത്രമാത്രം വില കൊടുക്കുന്നവർക്കേ അത് മനസിലാവുകയുള്ളു. ഷിംജിതയ്ക്ക് അത് മനസിലാവുമോ എന്ന് എനിക്കറിയില്ല. ഷിംജിത എന്ന പേര് ഇവിടെ പറയാം. കാരണം റീച്ചിന് വേണ്ടിയാണല്ലോ ഷിംജിത ഇത് ചെയ്തത്, " ബിന്നി അഭിപ്രായപ്പെട്ടു. 

Also Read: റീച്ച് കിട്ടാൻ കാണിച്ച തെമ്മാടിത്തരത്തിനു നീ അനുഭവിക്കും... ആ അമ്മയുടെ നെഞ്ച് പിളരുന്ന വാക്കുകൾ ആർക്കും സഹിക്കാനാകില്ല: സീമ. ജി നായർ

"ആ യുവതി മാത്രം അല്ല അദ്ദേഹത്തെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചത്. എല്ലാ മാധ്യമങ്ങളും. ചോറ് തിന്നിട്ട് കോമൺസെൻസ് ഉപയോഗിക്കാൻ പറ്റാത്ത മലയാളികൾ.ഒരു വിഡിയോയ്ക്ക് നിങ്ങൾ കൊടുക്കുന്ന ഒരു തബ്നെയിൽ മാത്രമല്ല സ്റ്റോറി. എഡിറ്റ് ചെയ്ത്, മാനിപുലേറ്റ് ചെയ്താണ് പലരും വീഡിയോകൾ ചെയ്യുന്നത്. അത് വിശ്വസിക്കരുത്. നിങ്ങൾ നിങ്ങളുടെ ബുദ്ധി ഉപയോഗിക്കു."

"ആ രണ്ട് ദിവസം അദ്ദേഹം കടന്ന് പോയ മാനസികാവസ്ഥ അത്രയും വേദനിപ്പിക്കുന്നതായത് കൊണ്ടാണ് ആത്മഹത്യയിലേക്ക് എത്തിയത്. എത്രമാത്രം സത്യം ഉണ്ടെന്ന് അറിയാതെ ഈ വാർത്ത കൊടുത്ത മാധ്യമങ്ങളും പ്രതികരിച്ച എല്ലാവരും അവളുമാരും  അദ്ദേഹത്തിന്റെ ആത്മഹത്യക്ക് കാരണക്കാരാണ്."

Also Read: ലൈം​ഗികാതിക്രമമെന്ന ആരോപണത്തെ തുടർന്ന് യുവാവിന്റെ ആത്മഹത്യ; യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം

"തന്റെ അടുത്ത് നിൽക്കുന്ന കുട്ടിക്ക് ബുദ്ധിമുട്ടുണ്ടായി എന്ന് യുവതി പറയുന്നു. അങ്ങനെയെങ്കിൽ ആ കുട്ടിയെ കൊണ്ട് പ്രതികരിപ്പിക്കണമായിരുന്നു. യുവതി വിഡിയോ എടുത്തത് അദ്ദേഹം ശ്രദ്ധിക്കാതിരുന്നത് അദ്ദേഹം അങ്ങനെ ഒരു കാര്യം ചിന്തിക്കുക പോലും ചെയ്തിട്ടില്ലാത്തതിനാലാണ്. ക്യാമറ ഓൺ ആക്കിയതിന് ശേഷവും ആ തെറ്റ് ആവർത്തിക്കണം എങ്കിൽ പൊട്ടനാണോ?"

Also Read: ലൈം​ഗികാതിക്രമമെന്ന ആരോപണത്തെ തുടർന്ന് യുവാവിന്റെ ആത്മഹത്യ; യുവതിക്കെതിരെ നിയമനടപടിക്ക് കുടുംബം

"ഷിംജിത എന്ത് സൈക്കോളജിയാണ് പഠിച്ചത്. ഏത് കള്ളനാണ്, ഏത് ഞരമ്പ് രോഗിയാണ് ക്യാമറ ഓൺ ആക്കി വെച്ചിരിക്കുന്നത് കണ്ടിട്ടും വീണ്ടും അതേ കൃത്യം ചെയ്യുന്നത്? പുള്ളി അത് ചെയ്തിട്ടില്ല. ഷിംജിതയുടെ മുൻപിലാണ് അദ്ദേഹം നിൽക്കുന്നത്. നമുക്കാർക്കും പിറകിൽ കണ്ണില്ല. എന്നാൽ ഷിംജിതയ്ക്ക് കാണാനാവും തന്റെ ശരീരത്തിൽ അദ്ദേഹം സ്പർഷിക്കുന്നുണ്ടെങ്കിൽ അത്. എന്തുകൊണ്ട് ഷിംജിത മാറിയില്ല?" ബിന്നി സെബാസ്റ്റ്യൻ ചോദിക്കുന്നു. 

Read More: ഇനി ഒളിച്ചിരിക്കില്ല, എന്നെ എല്ലാവരും കാണാനും കേൾക്കാനും ആഗ്രഹിക്കുന്നു: ബലാത്സംഗ കേസിലെ കന്യാസ്ത്രീയുടെ തുറന്നുപറച്ചിൽ

Suicide Cyber Attack Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: