scorecardresearch

രാജാവായി തീരും നീ ഒരു കാലമോമനേ; പാട്ടു കേട്ട് കരച്ചിൽ അടക്കാനാവാതെ ദേവിക, വീഡിയോ

ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് ദേവികയും സംഗീത സംവിധായകനായ വിജയ് മാധവും

ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് ദേവികയും സംഗീത സംവിധായകനായ വിജയ് മാധവും

author-image
Television Desk
New Update
Devika Nambiar, Devika Nambiar photos, Devika Nambiar pregnancy

ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ ദേവിക നമ്പ്യാറും സംഗീത സംവിധായകന്‍ വിജയ് മാധവും. 2022 ജനുവരി 22-ന് ഗുരുവായൂര്‍ അമ്പലത്തില്‍വെച്ചായിരുന്നു ഇരുവരുടേയും വിവാഹം. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പാട്ട് വീഡിയോകളും കുക്കിംഗ് വീഡിയോയുമെല്ലാം ഷെയർ ചെയ്യാറുണ്ട് ഇരുവരും.

Advertisment

വിജയ് പങ്കുവച്ച പുതിയ പാട്ട് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. എപ്പോൾ കേട്ടാലും ദേവികയെ ഇമോഷണലാക്കുന്ന പാട്ടിനെ കുറിച്ചാണ് വീഡിയോയിൽ വിജയ് പറയുന്നത്. വിജയ്‌യുടെ പാട്ടുകേട്ട് കരയുന്ന ദേവികയേയും വീഡിയോയിൽ കാണാം.

:ഈ പാട്ട് എപ്പോൾ കേട്ടാലും ദേവിക ഇമോഷണൽ ആവാറുണ്ട്, കരയില്ല എന്ന് ഉറപ്പ് വാങ്ങിച്ചിട്ടാണ് ഷൂട്ട് തുടങ്ങിയത് എങ്കിലും അവസാനം കൈവിട്ട്‌ പോയി. ഇനി ഒന്നുടെ ചെയ്താലും ഇതുപോലെ വരും എന്ന് ഉറപ്പുള്ളത് കൊണ്ട് അതുപോലെ അപ്‌ലോഡ് ചെയുന്നു, എല്ലാരും ക്ഷമിക്കുക," വിജയ് കുറിക്കുന്നു.

എം.എ.നസീര്‍ സംവിധാനം ചെയ്ത പരിണയത്തിലൂടെയാണ് ദേവിക സീരിയൽ ലോകത്ത് എത്തുന്നത്. ബാലാമണി, രാക്കുയിലിൽ തുടങ്ങിയ പരമ്പരകൾ ദേവികയ്ക്ക് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ സ്വീകാര്യത നൽകി. അഭിനയത്തിനു പുറമേ അവതാരകയായും ദേവിക തിളങ്ങിയിട്ടുണ്ട്.

Advertisment

കോമഡി ഫെസ്റ്റിവൽ, ചിരിമ സിനിമ തുടങ്ങി നിരവധി പരിപാടികളുടെ അവതാരകയായിരുന്നു.
മദ്യപാനം ആരോഗ്യത്തിന് ഹാനികരം, കളഭ മഴ, പറയാൻ ബാക്കിവച്ചത്, വസന്തത്തിന്റെ കനൽവഴികളിൽ, കട്ടപ്പനയിലെ ഋത്വിക്റോഷൻ തുടങ്ങി നിരവധി സിനിമകളിലും ദേവിക വേഷമിട്ടിട്ടുണ്ട്.

Serial Artist Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: