scorecardresearch

Latest News

കുട്ടിക്കുറുമ്പുമായി വീണയുടെ അമ്പുച്ചൻ; ആശംസകളുമായി ആരാധകർ

മകന്റെ ജന്മദിനത്തിൽ വീണ പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ കവരുന്നത്

Veena nair, Veena nair son, Veena nair family

ബിഗ് ബോസ് സീസൺ രണ്ടിലെ ആക്റ്റീവായ മത്സരാർഥികളിൽ ഒരാളായിരുന്നു വീണ നായർ. ഓട്ടൻതുള്ളലും പാട്ടും നൃത്തവുമൊക്കെയായി ബിഗ് ബോസ് വീടിനെ ആക്റ്റീവ് ആക്കിയ മത്സരാർഥികളിൽ ഒരാൾ. ബിഗ് ബോസിലെ വീണയുടെ സംസാരങ്ങളിലൂടെ മകൻ അമ്പാടിയും പ്രേക്ഷകർക്ക് സുപരിചിതനായി മാറുകയായിരുന്നു. മകന്റെ ജന്മദിനത്തിൽ വീണ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

“ജന്മദിനാശംസകൾ അമ്പാടി. ഞങ്ങടെ എല്ലാ സന്തോഷങ്ങളുടെയും കാരണക്കാരൻ, ഞങ്ങടെ അമ്പാടി. അമ്പുച്ചന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ഈശ്വരന് നന്ദി,” വീണ കുറിക്കുന്നു.

Happy birthday അമ്പാടി.ഞങ്ങടെ എല്ലാ സന്തോഷങ്ങളുടെയും കാരണക്കാരൻ ഞങ്ങടെ അമ്പാടി… അമ്പുച്ചന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..ഈശ്വരന് നന്ദി.#birthday #ambuchan#ambadykannan #veenanairbigboss #rjaman

Posted by Veena Nair on Tuesday, November 10, 2020

മോഹൻലാലിന്റെ വലിയൊരു ആരാധകനാണ് അമ്പാടി. ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ മത്സരാർഥിയായി എത്തിയപ്പോൾ മകന്റെ ലാലേട്ടൻ പ്രേമത്തെ കുറിച്ച് പല തവണ വീണ നായർ വാചാലയായിട്ടുണ്ട്. മോഹൻലാലിന്റെ വോയിസ് മെസേജ് കേട്ടപ്പോൾ മകന്റെ പ്രതികരണവും ഒരിക്കൽ വീണ പങ്കുവച്ചിരുന്നു.

കുട്ടിക്കാലം മുതൽ നൃത്തം പരിശീലിക്കുന്ന വീണ സ്കൂൾ കാലത്ത് കേരള സ്കൂൾ കലോത്സവത്തിൽ കലാതിലകമായിരുന്നു. ഏഷ്യാനെറ്റിലെ ‘എന്റെ മകൾ’ എന്ന സീരിയലിലൂടെയാണ് വീണ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. നിരവധി സീരിയലുകളിലൂടെ ജനപ്രീതി നേടിയ വീണ ജിബു ജേക്കബ് സംവിധാനം ചെയ്ത ‘വെള്ളിമൂങ്ങ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

പിന്നീട് ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’, ‘മറിയം മുക്ക്’, ‘ചന്ദ്രേട്ടൻ എവിടെയാ’, ‘ആടുപുലിയാട്ടം’, ‘വെൽക്കം റ്റു സെൻട്രൽ ജയിൽ’, ‘ജോണി ജോണി എസ് അപ്പ’, ‘ഫ്രഞ്ച് വിപ്ലവം’, ‘ഞാൻ പ്രകാശൻ’, ‘തട്ടുംപുറത്ത് അച്യുതൻ’, ‘നീയും ഞാനും’, ‘കോടതി സമക്ഷം ബാലൻ വക്കീൽ’, ‘ആദ്യരാത്രി’ തുടങ്ങി നിരവധി ചിത്രങ്ങളിലും വീണ അഭിനയിച്ചു.

ഗായകനും സംഗീതജ്ഞനും ഡാൻസറും റേഡിയോ ജോക്കിയുമായ സ്വാതി സുരേഷ് ഭൈമി (ആർജെ അമൻ) ആണ് വീണയുടെ ഭർത്താവ്. ധൻവിൻ എന്നാണ് അമ്പാടിയുടെ പേര്.

Read more: Bigg Boss Malayalam: ബിഗ് ബോസ് വാസത്തിനു ശേഷം വീണയെത്തി; സ്വീകരിച്ച് കണ്ണനും അമ്പാടിയും

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Veena nair son ambadi birthday