scorecardresearch

ലക്ഷ്മി vs രഞ്ജു രഞ്ജിമാർ: 'വിവാദ പ്രൊമോ' മുതൽ 'കുലസ്ത്രീ' പരാമർശം വരെ; ബിഗ് ബോസ് താരത്തിന്റെ മറുപടി

Lekshmi Bigg Boss Malayalam: ഇതിൽ ഒരു വിഭാഗത്തെ നോർമലൈസ് ചെയ്യുമ്പോൾ ഞാൻ ബാക്കി എല്ലാ വിഭാഗത്തേയും നോർമലൈസ് ചെയ്യേണ്ടി വരും. എന്നെക്കൊണ്ട് അത് പറ്റില്ല

Lekshmi Bigg Boss Malayalam: ഇതിൽ ഒരു വിഭാഗത്തെ നോർമലൈസ് ചെയ്യുമ്പോൾ ഞാൻ ബാക്കി എല്ലാ വിഭാഗത്തേയും നോർമലൈസ് ചെയ്യേണ്ടി വരും. എന്നെക്കൊണ്ട് അത് പറ്റില്ല

author-image
Television Desk
New Update
Bigg Boss Star Lekshmi and Renju Renjimar

ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ ഏറെ വിവാദമായ പ്രസ്താവനയായിരുന്നു ആദിലയ്ക്കും നൂറയ്ക്കും എതിരെ വേദലക്ഷ്മി നടത്തിയത്. മോഹൻലാലിൽ നിന്നുൾപ്പെടെ വലിയ വിമർശനം നേരിട്ടിട്ടും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു ലക്ഷ്മി. ആദിലയേയും നൂറയേയും ചൂണ്ടി ഇവരെ വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണ് എന്നാണ് ലക്ഷ്മി പറഞ്ഞത്. ഇതിനെതിരെ രഞ്ജു രഞ്ജിമാർ നടത്തിയ പ്രതികരണത്തിന് മറുപടിയായി ലക്ഷ്മി അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ ചർച്ചയായിരുന്നു. 

Advertisment

"നിന്നെയൊന്നും എന്റെ വീട്ടിൽ കയറ്റില്ല. നീയൊക്കെ പട്ടികളാണ്. അവിടെ ഇരുന്നാൽ മതി എന്ന ധ്വനിയാണ് എനിക്ക് ഫീൽ ചെയ്തത്. എന്റെ പേര് പരാമർശിച്ചിട്ടാണ് അവർ അത് പറഞ്ഞിരുന്നത് എങ്കിൽ ഏതറ്റം വരെ കേസിന് പോയാലും അടിച്ച് ഞാൻ ചെകിട് പൊട്ടിച്ചിട്ടേ അവിടെ നിന്ന് ഇറങ്ങു. നിന്റെ സീറ്റൗട്ടിൽ ഇരിക്കാൻ ഞാൻ വരില്ല. പകരം നീ എന്റെ സിറ്റൗട്ടിൽ വന്നിരിക്കാണ ഞാൻ പറയും," ഇങ്ങനെയായിരുന്നു രഞ്ജുവിന്റെ ലക്ഷ്മിക്കെതിരായ വാക്കുകൾ.

Also Read: അന്ന് ആ 10 ലക്ഷം നൽകി എന്നെ ചേർത്തുപിടിച്ചു; വിങ്ങലോടെ അനീഷ്; സി.ജെ റോയിയെ കുറിച്ചുള്ള ഓർമ്മകൾ

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിൽ ലക്ഷ്മിയുടെ പ്രതികരണം ഇങ്ങനെ, "രഞ്ജു, എന്താണ് എൽജിബിടിക്യു. ഒന്ന് പറഞ്ഞ് തരാമോ? ഇതിൽ എൽ ജിനേയും ജി ബിനേയും ടി ക്യുവിനേയും ഒക്കെ നോർമലൈസ് ചെയ്യുന്നുണ്ടോ? അങ്ങോട്ടും ഇങ്ങോട്ടും സപ്പോർട്ട് ചെയ്യുന്നുണ്ടോ? ഉണ്ടെന്നായിരിക്കും രഞ്ജുവിന്റെ ഉത്തരം, അല്ലേ,"  വേദ ലക്ഷ്മി ചോദിക്കുന്നു. 

Also Read: ഞങ്ങള്‍ മമ്മയും ഡാഡയും ആകാൻ പോകുന്നു: സന്തോഷം പങ്കുവച്ച് ഷിയാസ് കരീം

രഞ്ജു ഈ ലോകത്തിന് കൊടുക്കാൻ ശ്രമിക്കുന്ന മെസേജ് എന്താണ് എന്ന് വിഡിയോയിലൂടെ ലക്ഷ്മി ചോദിക്കുന്നു. "ലവ് എന്ന് പറഞ്ഞാൽ ഒരു ഫാൻസി ഡ്രസ്സ് ആണെന്നോ? സ്നേഹം എന്ന് പറയുന്നത് രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും അട്രാക്റ്റ് ചെയ്യാൻ വേണ്ടി എടുത്തണിയുന്ന ഒരു കവചം മാത്രമാണെന്നോ? വിവാഹത്തിന്റെ യാതൊരു ആവശ്യവുമില്ല. സ്ത്രീകൾക്ക് വേണ്ടത് ഫ്രീഡം മാത്രമാണ്. അവർക്ക് ചൂണ്ടിക്കാണിക്കാൻ ഒരു സ്റ്റാച്യു മാത്രമേ ആവശ്യമുള്ളു...ഇതൊക്കെ അഭിമുഖങ്ങളിൽ രഞ്ജു തന്നെ പറഞ്ഞ കാര്യങ്ങളാണ്. ഇതൊക്കെ ശരിയാണോ തെറ്റാണോ എന്നൊന്നും പറയാൻ ഞാൻ ആരുമല്ല. രഞ്ജുവിന്റെ അനുഭവങ്ങളിൽ നിന്നാണ് രഞ്ജു ഇത് പറഞ്ഞത്." 

"15 വർഷം മുൻപേ ഒരു അയേൺ ലേഡി ആയ രഞ്ജു സർജറിക്ക് ശേഷം ഒരു പൂർണ കുലസ്ത്രീയായി മാറി. പിന്നീട് ഒരു ബ്രേക്കപ്പ് കൂടി കഴിഞ്ഞപ്പോഴേക്കും സ്നേഹം തന്നെ എക്സിസ്റ്റ് ചെയ്യുന്നില്ല എന്ന് പറയുന്നുണ്ട്. ഇതൊക്കെ രഞ്ജുവിന് വന്ന മാറ്റങ്ങളാണ്. രഞ്ജുവിന് ഇത് എൽജിബിടിക്യു മാത്രമായിരിക്കും. പക്ഷേ എനിക്കിത് 2SLGBTQIA++ 72 കാറ്റഗറീസ് ഉൾപ്പെടെ ഒരു വലിയ വിഭാഗം ആണ്."

Also Read: Bigg Boss Winner: സിനിമയെക്കുറിച്ച് അനുമോൾ; ഒപ്പം 20 ലക്ഷത്തിന്റെ കാർ വൈകുന്നതിലെ ആശങ്കയും

"ഇതിൽ ഒരു വിഭാഗത്തെ നോർമലൈസ് ചെയ്യുമ്പോൾ ഞാൻ ബാക്കി എല്ലാ വിഭാഗത്തേയും നോർമലൈസ് ചെയ്യേണ്ടി വരും. എന്നെക്കൊണ്ട് അത് പറ്റില്ല. ഇത് രഞ്ജുവിന്റെ മുൻപിൽ മാത്രമല്ല, വേറെ ആരുടെ മുൻപിൽ വന്ന് പറയാനും എനിക്ക് മടിയല്ല. പിന്നെ ഞാൻ ഇത് പറയുമ്പോൾ ജാൻമണി ആ സ്പോട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ പറഞ്ഞ് ചിരിപ്പിക്കല്ലേ രഞ്ജു." 

"രഞ്ജുവിനെ പോലൊരു വ്യക്തിയിൽ നിന്ന് ലോകം കേൾക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ അല്ല രഞ്ജു എന്നെ വിമർശിച്ച് കൊണ്ട് പറഞ്ഞത്. അതുകൊണ്ട് തന്നെ ആയിരിക്കുമല്ലോ രഞ്ജുവിന് ആ പ്രൊമോ വിഡിയോ പിൻവലിക്കേണ്ടി വന്നതും. അല്ലേ? ഈ രാജ്യത്ത് എല്ലാ വ്യക്തികൾക്കും അവരുടേതായ കാഴ്ചപ്പാടും വ്യക്തി സ്വാതന്ത്ര്യവും മൗലീകാവകാശങ്ങളും എല്ലാം ഉണ്ട്," യുട്യൂബ് വിഡിയോയിൽ ലക്ഷ്മി വ്യക്തമാക്കുന്നു. 

Read More: Bigg Boss: "ഇടത്തെ സൈഡ് കാലന്റേതാണ്; അതിലൂടെ മരിക്കുന്നവരെല്ലാം നരകത്തിൽ പോകും"; നെവിന്റെ ചിന്തകൾ!

Bigg Boss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: