scorecardresearch

‘വർണ്ണപ്പകിട്ട്’ നിർത്തുന്നു? ഷോക്ക് ആയിപ്പോയെന്ന് ജിഷിൻ മോഹൻ

ലോക്ക്ഡൗൺ കഴിഞ്ഞ ഉടനെ ഷൂട്ട് തുടങ്ങുമല്ലോ എന്നോർത്ത് ആശ്വസിച്ചിരിക്കുമ്പോഴാ വർണ്ണപ്പകിട്ട് നിർത്താൻ പോകുന്നുവെന്ന വാർത്ത കേട്ടത്. എന്താണ് കാരണമെന്ന് അറിയുന്നില്ല

varnapakittu, serial, ie malayalam

ലോക്ക്ഡൗൺ ആയതോടെ സീരിയൽ ഷൂട്ടിങ്ങെല്ലാം നിർത്തിവച്ചിരിക്കുകയാണ്. ഇതിനിടയിൽ ചില പരമ്പരകൾ അവസാനിക്കാൻ പോവുകയാണെന്ന തരത്തിലുളള വാർത്തകളും വരുന്നുണ്ട്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് പരമ്പര വർണ്ണപ്പകിട്ട് അവസാനിക്കുവെന്ന വാർത്തകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് ജിഷിൻ മോഹൻ.

ലോക്ക്ഡൗൺ കഴിഞ്ഞ ഉടനെ ഷൂട്ട് തുടങ്ങുമല്ലോ എന്നോർത്ത് ആശ്വസിച്ചിരിക്കുമ്പോഴാ വർണ്ണപ്പകിട്ട് നിർത്താൻ പോകുന്നുവെന്ന വാർത്ത കേട്ടത്. വെറും 53 എപ്പിസോഡ് ആയപ്പോഴേക്കും ഈ സീരിയൽ നിർത്തുന്നുവെന്ന് കേട്ടപ്പോൾ ഷോക്ക് ആയിപ്പോയി. യൂട്യൂബിൽ എപ്പിസോഡിന് താഴെ ഈ സീരിയൽ ഇഷ്ടപ്പെടുന്ന ആൾക്കാരുടെ നൂറു കണക്കിന് കമന്റ്സ് കാണാറുണ്ട്. എന്നിട്ടും എന്താണ് കാരണമെന്ന് അറിയുന്നില്ലെന്ന് ജിഷിൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

ഒരു സീരിയൽ ആകുമ്പോൾ കഥയിലേക്ക് കടക്കാൻ മിനിമം 50 എപ്പിസോഡ് എങ്കിലും വേണം. ആ കടമ്പ കടന്ന് കഥയിലേക്ക് കടക്കുന്ന ഈ സമയത്ത് സീരിയൽ നിർത്തരുതേ എന്നൊരു റിക്വസ്റ്റ് സൂര്യ ടിവിയുടെ മുന്നിൽ വയ്ക്കുകയാണ്. നല്ലൊരു ടൈം സ്ലോട്ടിൽ (9മണി) നൂറു എപ്പിസോഡുകൾ കൂടി തുടരാൻ അനുവാദം കിട്ടിയാൽ നമ്മുടെ സീരിയൽ റേറ്റിംഗ് തിരിച്ചു പിടിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും ജിഷിൻ പറയുന്നു.

Read More: വാക്സിനെടുക്കാൻ പേടിക്കേണ്ടെന്ന് റിമി ടോമി, ആരാ ഈ പറയുന്നതെന്ന് ആരാധകർ; വീഡിയോ

എന്തായാലും #bringbackvarnapakittu എന്ന ഹാഷ്ടാഗോടു കൂടിയ ഈ ക്യാമ്പയിനിൽ, നമ്മുടെ സീരിയലിലെ എല്ലാ സഹപ്രവർത്തകരോടുമൊപ്പം ഞാനും പങ്കാളി ആകുന്നു. ഈ സീരിയൽ ഇഷ്ടപ്പെടുന്ന നിങ്ങളും ഈ ഹാഷ്ടാഗ് യൂസ് ചെയ്ത് പങ്കാളികൾ ആകണേ. Surya TV നമ്മുടെ ഈ അപേക്ഷ തള്ളിക്കളയില്ലെന്ന് പ്രത്യാശിക്കാമെന്ന് ജിഷിൻ കുറിച്ചു.

വർണ്ണപ്പകിട്ട് സീരിയലില്‍ ജിഷിന്‍ മോഹനും ഒരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു കോമഡി ക്യാരക്ടറാണ് ജിഷിന്റേത്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Varnapakittu serial actor jishin mohan facebook post512888

Best of Express