scorecardresearch

പരുമല ചെരുവിലെ പടിപ്പുര വീട്ടിലെ…; സ്ഫടികം പാട്ടിന് ചുവടുവച്ച് വരദ, വീഡിയോ

കയ്യിലൊരുകുപ്പിയുമായി കടപ്പുറത്ത് ഡാൻസ് ചെയ്യുന്ന വരദയെ ആണ് വീഡിയോയിൽ കാണാനാവുക

പരുമല ചെരുവിലെ പടിപ്പുര വീട്ടിലെ…; സ്ഫടികം പാട്ടിന് ചുവടുവച്ച് വരദ, വീഡിയോ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് വരദ. ഭർത്താവ് ജിഷിൻ മോഹനും സീരിയലുകളിൽ സജീവമാണ്. വരദ പങ്കുവച്ച ഒരു ഡാൻസ് റീലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്ഫടികത്തിൽ ഉർവശി മനോഹരമാക്കിയ ‘പരുമല ചെരുവിലെ പടിപ്പുര വീട്ടിലെ’ എന്നു തുടങ്ങുന്ന ഗാനത്തിന് അനുസരിച്ചാണ് വരദ ചുവടുവയ്ക്കുന്നത്. കള്ളു കുടിച്ചാൽ മിനിമം ഇത്രയെങ്കിലും ആടണമത്രേ! എന്നാണ് വീഡിയോ ഷെയർ ചെയ്ത് വരദ കുറിച്ചത്.

2006 ൽ പുറത്തിറങ്ങിയ ‘വാസ്തവം’ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു വരദ അരങ്ങേറ്റം കുറിച്ചത്. 2008 ൽ പുറത്തിറങ്ങിയ ‘സുൽത്താൻ’ എന്ന ചിത്രത്തിൽ വരദ നായികയായും അഭിനയിച്ചിരുന്നു. സീരിയലുകളാണ് വരദയെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രശസ്തയാക്കിയത്.

2014 മേയ് 25-നാണ് മഴവിൽ മനോരമയിലെ ‘അമല’ എന്ന സീരിയലിൽ നായികയായി അഭിനയിക്കുമ്പോൾ അതേ സീരിയലിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സഹതാരം ജിഷിൻ മോഹനെ വിവാഹം കഴിക്കുന്നത്. ഇവർ ജിയാൻ എന്ന ഒരു മകനുണ്ട്.

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Varada shares spadikam movie parumala cheruvile dance reel

Best of Express