കുഞ്ഞുമാലാഖയെ കയ്യിലെടുത്ത് വന്ദന കൃഷ്ണൻ, ആരാധകരെ കുഴക്കി ‘സ്വാതി നക്ഷത്രം ചോതി’ സീരിയൽ താരം

വന്ദന പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോൾ ആരാധകരെ കുഴക്കുന്നത്

vandana, ie malayalam

‘സ്വാതി നക്ഷത്രം ചോതി’ പരമ്പരയിലൂടെ ശ്രദ്ധേയയായ നടിയാണ് വന്ദന കൃഷ്ണൻ. പരമ്പരയിലെ സ്വാതി എന്ന കഥാപാത്രമാണ് വന്ദനയെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരിയാക്കിയത്. കഥാപാത്രത്തിനായി വന്ദന 12 കിലോ ശരീരഭാരം കൂട്ടിയത് വാർത്തയായിരുന്നു.

അടുത്തിടെയാണ് വന്ദന വിവാഹിതയായത്. വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണ് വന്ദനയുടേത്. ഗുരുവായൂരിൽ വച്ചായിരുന്നു വന്ദനയും രാകേഷും തമ്മിലുളള വിവാഹം. സോഷ്യൽ മീഡിയയിൽ വിവാഹ ചിത്രങ്ങൾ വന്ദന ഷെയർ ചെയ്തിരുന്നു. വന്ദന പങ്കുവച്ചൊരു ചിത്രമാണ് ഇപ്പോൾ ആരാധകരെ കുഴക്കുന്നത്.

‘ആദ്യമായി എന്റെ കുഞ്ഞുമാലാഖയെ ഞങ്ങൾ കണ്ടപ്പോൾ’ എന്ന ക്യാപ്ഷനോടെയാണ് വന്ദന ചിത്രം പങ്കുവച്ചത്. ഫൊട്ടോയിലെ കുഞ്ഞുവാവ ആരാണെന്ന സംശയമായിരുന്നു ആരാധകർക്ക്. ഇക്കാര്യം ചോദിച്ച് നിരവധി പേർ കമന്റിട്ടതോടെ വന്ദന തന്നെ മറുപടി കൊടുത്തു. തന്റെ അന്തരവളാണ് ഫൊട്ടോയിലുളളതെന്ന് വന്ദന വ്യക്തമാക്കി. ബാൻവിയെന്നാണ് കുഞ്ഞിന്റെ പേരെന്നും ആരാധക ചോദ്യത്തിന് വന്ദ മറുപടി നൽകി.

Read More: മൃദുലയുമായുളള വഴക്ക് മാറിയോ? കിടിലൻ മറുപടി കൊടുത്ത് കസ്തൂരിമാൻ താരം റെബേക്ക

തനിക്ക് ഭർത്താവിനെ ചേട്ടാ എന്ന് വിളിക്കുന്നത് ഇഷ്ടമല്ലെന്നും മച്ചു എന്നാണ് രാകേഷിനെ വിളിക്കുന്നതെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ വന്ദന പറഞ്ഞിരുന്നു. മാട്രിമോണിയൽ വഴി വന്ന ബന്ധം ആയിരുന്നുവെങ്കിലും നേരിട്ട് കാണുന്നതിന് മുൻപേ തന്നെ ഞങ്ങൾ സംസാരം തുടങ്ങി. പ്രേമം തനിക്ക് വഴങ്ങില്ലായിരുന്നു, പക്ഷേ സംസാരിച്ചു തുടങ്ങിയപ്പോൾ രാകേഷുമായി കൂടുതൽ അടുത്തെന്നും വന്ദന പറഞ്ഞിരുന്നു.

സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ‘മനംപോലെ മംഗല്യം’ എന്ന പരമ്പരയിലും വന്ദനയുണ്ട്. മിലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വന്ദന കൃഷ്ണനാണ്.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Vandana krishna latest instagram photo501915

Next Story
എല്ലാം പ്രപഞ്ചശക്തിയുടെ കളി; ബിഗ് ബോസ് വീട് പൂട്ടിയത് ആഘോഷമാക്കി സൂര്യ ഫാൻസ്Bigg Boss, Bigg Boss Malayalam, Bigg Boss Malayalam canelled, Soorya fans trolls, bigg boss trolls, Bigg Boss promo, Bigg Boss online, Bigg Boss Malayalam Season 3 vote, Bigg Boss Malayalam Season 3 voting results, Bigg Boss Malayalam Season 3 contestants, Bigg Boss Malayalam Season 3 voting trend, Bigg Boss Malayalam Season 3 vote today, Bigg Boss Malayalam Season 3 voting results today, Bigg Boss Malayalam Season 3 live streaming, Bigg Boss Malayalam Season 3 voting, dimple Bigg Boss Malayalam, Bigg Boss Malayalam Season 3 full episodes, Bigg Boss Malayalam Season 3 elimination
The moderation of comments is automated and not cleared manually by malayalam.indianexpress.com