‘വാനമ്പാടി’ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമാണ് ഉമ നായർ. സീരിയലിലെ കേന്ദ്രകഥാപാത്രമായ അനുമോളുടെ സ്നേഹനിധിയായ വല്യമ്മ നിർമ്മലയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉമയെ എപ്പോഴും കേരള തനിമയുള്ള വസ്ത്രങ്ങളിലാണ് പ്രേക്ഷകർക്ക് കണ്ടു പരിചയം. ഇപ്പോഴിതാ, മുണ്ടും ഷർട്ടും ഷൂസുമണിഞ്ഞ് അൽപ്പം മാസ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ഉമ നായർ.
‘നോക്കേണ്ട ഉണ്ണി ഇത് ഞാൻ അല്ല, എന്ന രസകരമായ ക്യാപ്ഷനോടെയാണ് ഉമ ചിത്രം പങ്കുവച്ചിരിക്കുന്നത്.
‘വാനമ്പാടി’യിൽ സ്നേഹനിധിയായ നിർമ്മലയായി എത്തുമ്പോൾ ‘പൂക്കാലം വരവായി’ എന്ന സീരിയലിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് ഉമ അവതരിപ്പിക്കുന്നത്. രണ്ടു ടൈപ്പു കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ കഴിയുന്നതിൽ താൻ സന്തോഷവതിയാണെന്ന് ഉമ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ലോക്ക്ഡൗൺകാലത്ത് ഷൂട്ടിംഗ് ഇല്ലാതായത് ഏറെ സങ്കടകരമായ അവസ്ഥയായിരുന്നെന്നും കുടുംബത്തിലെ വരുമാനമുള്ള ഒരേയൊരാൾ എന്ന നിലയിൽ ആ സമയത്തെ അതിജീവിക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഉമ പറഞ്ഞിരുന്നു. നിയന്ത്രണങ്ങളോടെയാണെങ്കിലും സീരിയൽ ഷൂട്ടിംഗുകൾ പുനരാരംഭിച്ചതിന്റെ സന്തോഷത്തിലാണ് ഉമ ഇപ്പോൾ.
Read more: ടിക്‌ടോക് വീഡിയോയുമായി ‘വാനമ്പാടി’ നായിക