Vanambadi Serial: മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ‘വാനമ്പാടി’ എന്ന സീരിയലിൽ പദ്മിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുചിത്ര നായർ. അൽപ്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെയാണ് സീരിയലിൽ സുചിത്ര അവതരിപ്പിക്കുന്നതെങ്കിലും ഏറെ ആരാധകർ സുചിത്രയ്ക്കുണ്ട്. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ് താരം. ഇപ്പോഴിതാ, സുചിത്രയുടെ ഒരു ടിക്‌ടോക് വീഡിയോ ആണ് ആരാധകരുടെ ഇഷ്ടം കവരുന്നത്.
തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര ഒരു നർത്തകി കൂടിയാണ്. എട്ടുവർഷമായി മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ട് താരം. ‘വാനമ്പാടി’യിലെ സുചിത്രയുടെ ഡ്രസ്സിംഗ് സ്റ്റൈലിനും സാരികൾക്കും ആഭരണങ്ങൾക്കുമൊക്കെ ഏറെ ആരാധകരുണ്ട്. മാസം ഏകദേശം 20000 രൂപയോളമാണ് തന്റെ കഥാപാത്രത്തിനു വേണ്ട ആഭരണങ്ങളും മറ്റും വാങ്ങാനായി ചെലവാക്കുന്നത് എന്ന് സുചിത്ര തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
Read more: അഭിനയത്തിന് വിട; ‘M80 മൂസ’ താരം അഞ്ജു ഇനി എയർ ഹോസ്റ്റസ്