Vanambadi Serial: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരകളിൽ ഒന്നായിരുന്നു ‘വാനമ്പാടി’. സീരിയലിലെ അനുമോളും വില്ലത്തി പദ്മിനിയും പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ്. അനുമോൾ എന്ന കേന്ദ്രകഥാപാത്രത്തെ ഗൗരി കൃഷ്ണൻ അവതരിപ്പിച്ചപ്പോൾ പദ്മിനി എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത് സുചിത്ര നായരാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ സ്ക്രീനിന് അപ്പുറം ഒരാത്മബന്ധം ഉള്ള അഭിനേതാക്കളാണ് ഇരുവരും. സീരിയൽ അവസാനിച്ചെങ്കിലും ആ സൗഹൃദം ഇരുവർക്കും ഇടയിൽ തുടരുകയാണ്. ഗൗരിയുടെ ജന്മദിനത്തിൽ പിറന്നാൾ കേക്കുമായി എത്തി സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് സുചിത്ര.
View this post on Instagram
View this post on Instagram
ഗൗരിയ്ക്ക് ഒപ്പമുള്ള സെൽഫികൾ സുചിത്രയും ഇടയ്ക്ക് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.
തിരുവനന്തപുരം കേശവദാസപുരം സ്വദേശിനിയായ സുചിത്ര ഒരു നർത്തകി കൂടിയാണ്. എട്ടുവർഷമായി മോഹിനിയാട്ടം അഭ്യസിക്കുന്നുണ്ട് താരം.
ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായിരുന്ന പ്രകാശ് കൃഷ്ണയുടെ മകളാണ് ഗൗരി. ഗൗരിയുടെ അച്ഛൻ ഇപ്പോഴില്ല. ഒരു വാഹനാപകടത്തിലാണ് ഗൗരിയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടത്. ബന്ധുവാര് ശത്രുവാര്, വിശ്വരൂപം, മാനസമൈന തുടങ്ങിയ സിനിമകളിലും ലെനിൻ രാജേന്ദ്രന്റെ ഇടവപ്പാതി എന്ന ചിത്രത്തിലും ഗൗരി അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം വഴുതക്കാട് കാർമൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഗൗരി. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡും ഗൗരി കരസ്ഥമാക്കിയിട്ടുണ്ട്.
Read more: നോക്കേണ്ട ഉണ്ണി ഇത് ഞാൻ തന്നെ: മാസ് ലുക്കിൽ ‘വാനമ്പാടി’ താരം ഉമ നായർ
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook