Uppum Mulakum: പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലായി മുന്നേറുകയാണ് ഉപ്പും മുളകും. ബാലുവിനേയും നീലുവിനേയും അവരുടെ അഞ്ച് മക്കളേയും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് മലയാളികള്‍ സ്നേഹിക്കുന്നത്. ഏറ്റവും ഒടുവിലെത്തിയ പാറുക്കുട്ടിക്ക് പോലും പ്രത്യേകം ഫാന്‍സ് പേജും മറ്റുമുണ്ട്. അത്രയ്ക്കുണ്ട് പരമ്പരയോടുള്ള ആരാധക പ്രിയം.
എന്നാല്‍ ഇപ്പോഴിതാ ബാലുവിന്റേയും നീലുവിന്റേയും വീട്ടിലേക്ക് പുതിയൊരാള് കൂടി എത്തുകയാണ്. പരിപാടിയുടെ പുതിയ പ്രൊമോയിലാണ് പുതിയ അംഗത്തിന്റെ വരവിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നത്. വിഷ്ണുവിന്റേയും ലെച്ചുവിന്റേയും കേശുവിന്റേയും ശിവയുടേയും പാറുവിന്റേയും കസിനാണ് പുതിയ അതിഥി. കിച്ചു എന്നാണ് പുതിയ ആളുടെ പേര്.
Read More: സ്നേഹവാത്സല്യങ്ങളോടെ കേശു; കളികൊഞ്ചലുമായി പാറുക്കുട്ടി;’ഉപ്പും മുളകും’ ചിത്രങ്ങൾ
കിച്ചുവിന്റെ വരവില്‍ കുട്ടികളില്‍ മൂന്ന് പേരും ആവേശം കൊളളുമ്പോഴും മുടിയന് വിഷ്ണു ടെന്‍ഷനിലാണ്. കിച്ചുവും താനും ചേര്‍ന്നു പോകില്ലന്നും നിങ്ങളും അവനോട് അടുക്കരുതെന്ന് വിഷ്ണു മറ്റുള്ളവരോട് പറയുന്നുണ്ട്. എന്തിന് അവനും ഞാനും ഒരുമിച്ച് ഒരു വീട്ടില്‍ മുന്നോട്ട് പോകില്ലെന്ന് വരെ മുടിയന് പറയുന്നുണ്ട്.
കിച്ചുവിന്റെ വരവോടെ മുടിയന് വീട്ടില്‍ ഒറ്റപ്പെടുമെന്നാണ് പ്രൊമോ വീഡിയോയില്‍ നിന്നും മനസിലാക്കുന്നത്. എന്തായാലും കാത്തിരിക്കാം, കിച്ചുവിന്റെ വരവിനായി, അവന് ഉപ്പും മുകളും വീട്ടിലുണ്ടാക്കാന്‍ പോകുന്ന മാറ്റങ്ങള്‍ക്കായി.