scorecardresearch

Uppum Mulakum, Thatteem Mutteem, Aliyans, Chakkappazham serial latest episodes: ഏറ്റവും പുതിയ എപ്പിസോഡുകൾ

Uppum Mulakum, Thatteem Mutteem, Aliyans, Chakkappazham serial latest episodes and updates: ജനപ്രിയ സീരിയലുകളുടെ ഏറ്റവും പുതിയ എപ്പിസോഡുകൾ കാണാം

Uppum Mulakum, Thatteem Mutteem, Aliyans, Chakkappazham serial latest episodes and updates: ജനപ്രിയ സീരിയലുകളുടെ ഏറ്റവും പുതിയ എപ്പിസോഡുകൾ കാണാം

author-image
Entertainment Desk
New Update
Uppum Mulakum, Thatteem Mutteem, Aliyans, Chakkappazham, Uppum Mulakum latest episodes, Thatteem Mutteem latest episodes, Aliyans latest episodes, Chakkappazham latest episodes

Uppum Mulakum, Thatteem Mutteem, Aliyans, Chakkappazham serial latest episodes and updates: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സീരിയലുകളാണ് ഫ്ളവേഴ്സ് ചാനലിലെ 'ഉപ്പും മുളകും', മനോരമയിലെ 'തട്ടീം മുട്ടീം', കൗമുദി ടിവിയിൽ സംപ്രേക്ഷണം ചെയ്തു വരുന്ന 'അളിയൻസ്'​എന്നിവ. 'ഫ്ളവേഴ്സ് ചാനലി'ൽ സംപ്രേക്ഷണം ചെയ്തു വരുന്ന 'ചക്കപ്പഴം' എന്ന പുതിയ സീരിയലും പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുകയാണ്.

Advertisment

Uppum Mulakum Latest Episode: ഉപ്പും മുളകും പുതിയ എപ്പിസോഡ്

ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്. പതിവു സീരിയലുകളിലെ അമ്മായിയമ്മ പോര്, ബന്ധശത്രുത തുടങ്ങിയ കാലുഷ്യം നിറഞ്ഞ പ്രശ്നങ്ങളോ അസൂയയും കുന്നായ്മയും നിറഞ്ഞ കഥാപാത്രങ്ങളോ ഒന്നുമില്ലാതെ നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

Thatteem Mutteem Latest Episode:തട്ടീം മുട്ടീം പുതിയ എപ്പിസോഡ്

മിനിസ്ക്രീൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്തു വരുന്ന 'തട്ടീം മുട്ടീം'. കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാർ പിള്ള, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാർത്ഥ് പ്രഭു എന്നിവർ പ്രധാന കഥാപാത്രമായി എത്തുന്ന 'തട്ടീം മുട്ടീം' സീരിയൽ ആരംഭിച്ചിട്ട് എട്ടുവർഷത്തിലേറെയായി.

Advertisment

2011 നവംബർ 5 നാണ് ഈ സീരിയൽ ആരംഭിക്കുന്നത്. ഏറെ ജനപ്രീതി നേടിയ ഈ കുടുംബപരമ്പരയ്ക്ക് 2014, 2016 വർഷങ്ങളിൽ കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും ലഭിച്ചിരുന്നു.

Aliyans serial Latest Episode: അളിയൻസ് പുതിയ എപ്പിസോഡ്

ലോക്ക്ഡൗൺകാലത്ത് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിംഗ് ആവുകയും മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്ത സീരിയലുകളിൽ ഒന്നാണ് കൗമുദി ടിവിയിൽ സംപ്രേക്ഷണ ചെയ്തുവരുന്ന 'അളിയൻസ്'. രണ്ടു അളിയൻമാർ തമ്മിലുള്ള തീരാവഴക്കുകളുടെയും നർമ്മമുഹൂർത്തങ്ങളുടെയും കഥപറയുന്ന 'അളിയൻസി'ന് മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുണ്ട്. 2020 ഫെബ്രുവരി 24 നാണ് 'അളിയൻസ്' സംപ്രേക്ഷണം ആരംഭിച്ചത്. തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 7 മണിക്കാണ് സംപ്രേഷണം. പുനഃസംപ്രേഷണം രാത്രി 10 മണിക്ക്.

അമൃത ടിവിയിൽ 2017 ഫെബ്രുവരി 17 മുതൽ 2019 ഏപ്രിൽ 25 വരെ സംപ്രേക്ഷണം ചെയ്ത 'അളിയൻസ് Vs അളിയൻസ്' എന്ന പരിപാടിയുടെ സ്വീകൽ ആണ് 'അളിയൻസ്'. രാജേഷ് തളച്ചിറ സംവിധാനം ചെയ്യുന്ന അളിയൻസ് കനകൻ, ക്ലീറ്റസ് എന്നീ കഥാപാത്രങ്ങളുടെ കുടുംബക്കാഴ്ചകളിലേക്കാണ് പ്രേക്ഷകരെ കൂട്ടികൊണ്ടുപോകുന്നത്. അനീഷ് രവി, റിയാസ് നർമകല, മഞ്ജു പത്രോസ്, സൗമ്യ ഭാഗ്യനാഥൻ, സേതുലക്ഷ്മി, അക്ഷയ എന്നിവരാണ് യഥാക്രമം കനകൻ, ക്ലീറ്റസ്, തങ്കം, ലില്ലിക്കുട്ടി, രത്നമ്മ, മുത്ത് തുടങ്ങിയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അഭിനേതാക്കളുടെ പ്രകടനം തന്നെയാണ് 'അളിയൻസി'നെ ശ്രദ്ധേയമാക്കുന്നത്. പ്രത്യേകിച്ചും അളിയന്മാരായെത്തുന്ന കനകൻ- ക്ലീറ്റസ് ടീമിന്റെ പ്രകടനം. കോമ്പിനേഷൻ . പരദൂഷണം, കുശുമ്പ് , അസൂയ, വൈരാഗ്യം, മൃഗീയ ചിന്തകൾ, പ്രവർത്തികൾ ഒന്നും പ്രചരിപ്പിക്കാത്ത മാന്യമായ സീരിയലുകളിലൊന്ന് എന്നാണ് 'അളിയൻസ്' ഫാൻസായ പ്രേക്ഷകരുടെ പ്രതികരണം. നാട്ടിൻപുറത്തിന്റെ അന്തരീക്ഷമാണ് 'അളിയൻസി'ന് പശ്ചാത്തലമാവുന്നത്.

Chakkappazham Serial Latest Episode: ചക്കപ്പഴം

ഫ്‌ളവേഴ്‌സ് ടിവിയിലെ പുതിയ ഹാസ്യ സീരിയലാണ് ‘ചക്കപ്പഴം’. രാത്രി 10 മണിക്കാണ് സീരിയൽ സംപ്രേഷണം ചെയ്യുന്നത്. പ്രശസ്ത സിനിമ സീരിയൽ താരം എസ്പി ശ്രീകുമാർ, അവതാരക അശ്വതി ശ്രീകാന്ത് എന്നിവരാണ് സീരിയലിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ആശ എന്ന കഥാപാത്രത്തെയാണ് അശ്വതി ശ്രീകാന്ത് അവതരിപ്പിക്കുക. കുടുംബത്തിലെ മരുമകളും നായികയുമാണ് ആശ. തനിക്ക് തന്റേതായ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഉണ്ടെങ്കിലും കുടുംബത്തിന്റെ പ്രാരാബ്ദ്ധങ്ങൾ നിമിത്തം അതിന് കഴിയുന്നില്ല. ഭർത്താവായ ഉത്തമനോട് വഴക്കും സംശയവും ഒട്ടും കുറവല്ലെങ്കിലും നല്ല സ്‌നേഹമുള്ള ഉത്തമയായ വീട്ടമ്മ.

ആശയുടെ ഭർത്താവ് ഉത്തമനായി എസ്പി ശ്രീകുമാർ വേഷമിടും. കുഞ്ഞുണ്ണിലളിത ദമ്പതികളുടെ മകൻ. മൃഗാശുപത്രിയിൽ കമ്പോണ്ടറും നല്ല ഒരു മൃഗസ്‌നേഹിയുമാണ് ഉത്തമൻ. മൂന്നു മക്കളുള്ള ഉത്തമൻ പക്ഷേ ആ പക്വതയിൽ അല്ല കാര്യങ്ങൾ ചെയ്യുന്നത്. ചെയ്യുന്ന പല കാര്യങ്ങളും ഏടാകൂടമായി മാറുകയാണ് പതിവ്.

സൗഭാഗ്യ വെങ്കിടേഷിന്റെ ഭർത്താവും ടിക്ടോക് താരവുമായ അർജുനും സീരിയലിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ ആർ ആണ് ചക്കപ്പഴത്തിന്റെ സംവിധായകൻ.

Read more: ദീപ്തിയുടെ സൂരജേട്ടനല്ല, ഇനി കാർത്തികയുടെ അരുൺ: പുതിയ സീരിയലിന്റെ വിശേഷങ്ങളുമായി വിവേക് ഗോപൻ

Uppum Mulakum Serial

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: