Latest News

ആദിക്കുട്ടനെ കൊഞ്ചിച്ച് പാറുക്കുട്ടി; വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ സീരിയലിൽ ബാലു-നീലു ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയായി എത്തിയ ബേബി അമേയ ചുരുങ്ങിയ സമയംകൊണ്ടാണ് ജനമനസുകളിൽ ഇടംപിടിച്ചത്

parukutty, uppum mulakum, ie malayalam

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായിരുന്നു ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘ഉപ്പും മുളകും’. അഞ്ചു വർഷത്തോളം മലയാളികളുടെ സ്വീകരണമുറിയിലെ നിറസാന്നിധ്യമായിരുന്നു കുളത്തറ ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പി എന്ന ബാലുവും അയാളുടെ വലിയ കുടുംബവും. എന്നാൽ അപ്രതീക്ഷിതമായാണ് പരമ്പര നിർത്തിയെന്ന വാർത്ത വന്നത്.

ഉപ്പും മുളകിലൂടെ മലയാളി മിനിസ്ക്രീൻ കുടുംബങ്ങളുടെ പ്രിയങ്കരിയായി മാറിയ കുറുമ്പിയാണ് പാറുക്കുട്ടി എന്ന അമേയ. ജനിച്ചു നാലാം മാസം മുതൽ ക്യാമറയ്ക്ക് മുന്നിലെത്തി രണ്ടു വയസ്സ് ആവുമ്പോഴേക്കും ലക്ഷക്കണക്കിന് ആരാധകരെ സമ്പാദിച്ച ബാലതാരമാണ് പാറുക്കുട്ടി.

പാറുക്കുട്ടിയുടെ കുഞ്ഞനിയന്റെ ഒന്നാം പിറന്നാളാഘോഷത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കഴിഞ്ഞ വർഷമാണ് പാറുക്കുട്ടിയുടെ കുഞ്ഞനുജൻ ആദിമോൻ ജനിച്ചത്. പാറുക്കുട്ടിയും ചേച്ചിയും ആദിക്കുട്ടനുമൊത്തുളള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Read More: ബാലുവിനെ വെറുതെയങ്ങനെ വിളിച്ചിറക്കാനൊന്നും പറ്റില്ല; ചോദിക്കാനും പറയാനും ഇപ്പോൾ പാറുക്കുട്ടിയുണ്ട്

ഉപ്പും മുളകും എന്ന ജനപ്രിയ ടെലിവിഷൻ സീരിയലിൽ ബാലു-നീലു ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയായി എത്തിയ ബേബി അമേയ ചുരുങ്ങിയ സമയംകൊണ്ടാണ് ജനമനസുകളിൽ ഇടംപിടിച്ചത്. അത്യാവശ്യം ഡയലോഗുകളും പാട്ടുമൊക്കെയായി പാറമട വീട്ടിലെ അംഗങ്ങളെയും പ്രേക്ഷകരെയും ഒരുപോലെ കയ്യിലെടുത്ത മിടുക്കിയാണ് പാറുക്കുട്ടി.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum star parukutty video509688

Next Story
വൈദ്യുതി നിരക്ക് വർധിപ്പിക്കാൻ റഗുലേറ്ററി കമ്മീഷൻElectricity
The moderation of comments is automated and not cleared manually by malayalam.indianexpress.com