ഉപ്പും മുളകും എന്ന സീരിയലിലൂടെ സുപരിചിതയായി മാറിയ കൊച്ചുമിടുക്കിയാണ് പാറുകുട്ടി. യഥാര്‍ത്ഥ ജീവിതത്തിലെ പേര് അമേയ എന്നാണെങ്കിലും പാറുകുട്ടി എന്ന പേരിലാണ് ഈ കൊച്ചുസുന്ദരി അറിയപ്പെടുന്നത്. ജനിച്ചു മാസങ്ങളായപ്പോള്‍ തന്നെ സ്‌ക്രീനിലെത്തിയ പാറുകുട്ടിയ്ക്കു അനവധി ആരാധകരുണ്ട്.
അണിയറപ്രവര്‍ത്തകര്‍ പാറുകുട്ടിയുടെ ചില രസകരമായ വീഡിയോകള്‍ ഇടയ്ക്കു സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പട്ടുപാവാടയും, മുല്ലപൂവും അണിഞ്ഞ് പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന പാറുകുട്ടിയെ വീഡിയോയില്‍ കാണാനാകും. പാറുകുട്ടിയുടെ ഈ രസകരമായ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ഫളവേഴ്‌സ് ടി വിയില്‍ സംപ്രേഷണം ചെയ്തു വരുന്ന ഉപ്പും മുളകും ഏറെ പ്രേക്ഷക പ്രീതി നേടിയ പരമ്പരയാണ്. സീരിയലിലെ ബാലു, നീലു, കേശു, ശിവാനി, ലച്ചു, വിഷ്ണു എന്നീ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കു സ്വന്തം വീട്ടിലെ അംഗങ്ങള്‍ പോലെയാണ്.