scorecardresearch

Latest News

Uppum Mulakum Season 2: പ്രേക്ഷകമനസ്സ് കവർന്ന് ‘ഉപ്പും മുളകും’ രണ്ടാം സീസൺ

Uppum Mulakum Season 2 New Episode: കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ കഥയാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ‘ഉപ്പും മുളകും’ എന്ന പരമ്പരയ്ക്ക് പറയാനുള്ളത്

Uppum mulakum, Uppum mulakum 2, Uppum mulakum 2 trending, Biju Sopanam, uppum mulakum 1000 episode, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma, parukkutty, parukutty video, parukutty panipaali song, പാറുക്കുട്ടി

Uppum Mulakum Season 2 New Episode: ജനപ്രിയ സീരിയൽ ‘ഉപ്പും മുളകും’ രണ്ടാം സീസൺ സംപ്രേക്ഷണത്തെ തുടർന്ന് വലിയ വരവേൽപ്പാണ് ലഭിക്കുന്നത്. അഞ്ചു എപ്പിസോഡുകൾ മാത്രമാണ് ഇത് വരെ റിലീസ് ചെയ്തിട്ടുള്ളത്. അതിൽ ആദ്യ മൂന്നു എപ്പിസോഡുകളും ഒരു മില്യൺ വ്യൂസിൽ കൂടുതൽ നേടിക്കഴിഞ്ഞു.

ഒരിടവേളയ്ക്ക് ശേഷം എത്തിയ ബാലുവിനെയും നീലുവിനെയും മുടിയനെയും ലച്ചുവിനെയും ശിവാനിയേയും കേശുവിനെയും പാറുക്കുട്ടിയേയുമെല്ലാം നിറസന്തോഷത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഫലമോ, ദിവസങ്ങൾക്കു മുൻപ് സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും സീസൺ രണ്ടിന്റെ ആദ്യ എപ്പിസോഡ് തന്നെ യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിൽ കയറിയിരിക്കുകയാണ്. ജൂൺ 13നാണ് ഉപ്പും മുളക് സീസൺ രണ്ടിന്റെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്.

Uppum Mulakum Serial Season 2 New Episode

യൂട്യൂബിലും കാഴ്ചക്കാരുടെ എണ്ണത്തിൽ പലപ്പോഴും ‘ഉപ്പും മുളകും’ പുത്തൻ റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. ഒരുപക്ഷേ, ചാനലിൽ ‘ഉപ്പും മുളകും’ കാണുന്നതിനേക്കാൾ കൂടുതൽ പ്രേക്ഷകർ യൂട്യൂബിലാവും ഈ പരമ്പര കാണുന്നുണ്ടാവുക.

കണ്ണീർ സീരിയലുകളോടും കുടുംബാന്തരീക്ഷത്തിലുള്ള പരമ്പരകളോടുമൊക്കെ വൈമുഖ്യം കാണിക്കുന്ന യുവാക്കൾ പോലും ‘ഉപ്പും മുളകും’ എന്ന സീരിയലിന്റെയും അതിലെ അഭിനേതാക്കളുടെയും ആരാധകരാണ് ഇന്ന്. കുട്ടികളെയും യുവാക്കളെയും മുതിർന്നവരെയുമെല്ലാം ഒരുപോലെ ആകർഷിക്കുന്ന ‘ഉപ്പും മുളകി’ന്റെ യുഎസ്‌പി എന്നു പറയാവുന്നത് അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന പരമ്പരയുടെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാണ്. നിത്യജീവിതത്തിൽ സംഭവിക്കുന്ന ലളിതമായ കാര്യങ്ങളെ അതിന്റെ ഒർജിനാലിറ്റി നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകി’ൽ. കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ കഴിയുന്നു എന്നതും ഈ ജനപ്രീതിയ്ക്ക് പിറകിലുണ്ട്.

കടുത്ത സീരിയൽ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ കഥയാണ് ഫ്ളവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്ത ‘ഉപ്പും മുളകും’ എന്ന പരമ്പരയ്ക്ക് പറയാനുള്ളത്. 1200 എപ്പിസോഡുകൾ പൂർത്തിയാക്കി ഒരു സുപ്രഭാതത്തിൽ പരമ്പര നിർത്തിയപ്പോൾ കുറച്ചൊന്നുമല്ല ഉപ്പും മുളകും പ്രേക്ഷകർ നിരാശരായത്.

Read Here: പുതിയ വേഷപ്പകർച്ചയുമായി ബാലുവും നീലുവും

Stay updated with the latest news headlines and all the latest Television news download Indian Express Malayalam App.

Web Title: Uppum mulakum season 2 new episodes trending on youtube