മുടിയന്റെയും ശിവാനിയുടെയും ഡാൻസ് കണ്ട് അന്തം വിട്ട് പാറുക്കുട്ടി; വീഡിയോ

ഋഷി പങ്കുവച്ച വീഡിയോയിലാണ് മൂവരും വീണ്ടും ഒന്നിച്ചെത്തുന്നത്

Rishi S kumar, റിഷി എസ് കുമാർ, Parukutty, Shivani, പാറുക്കുട്ടി, ശിവാനി, Rishi S kumar dance, Rishi S kumar dance video, റിഷി എസ് കുമാർ ഉപ്പും മുളകും, uppum mulakum, uppum mulakum viral videos

ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധ നേടിയ കുട്ടിത്താരങ്ങളാണ് ഋഷിയും​ ശിവാനിയും ബേബി അമേയയുമെല്ലാം. ടെലിവിഷൻ പ്രേക്ഷകർക്കിവർ യഥാക്രമം മുടിയനും ശിവാനിയും പാറുക്കുട്ടിയുമൊക്കെയാണ്. അഞ്ചുവർഷമായി വിജയകരമായി മുന്നേറി കൊണ്ടിരുന്ന പരമ്പര അടുത്തിടെയാണ് അവസാനിച്ചത്. എന്നിരുന്നാലും ‘ഉപ്പും മുളകും’ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എപ്പോഴും ഇഷ്ടമാണ്.

ഡാൻസർ കൂടിയായ ഋഷി പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. ഋഷിയും ശിവാനിയും ഒന്നിച്ച് ഡാൻസ് ചെയ്യുമ്പോൾ അത് കണ്ട് നിൽക്കുന്ന പാറുക്കുട്ടിയെ ആണ് വീഡിയോയിൽ കാണാനാവുക.

അഭിനയത്തിനൊപ്പം ഡാൻസും പാഷനായി കൊണ്ടു നടക്കുന്ന ഋഷിയുടെ ഡാൻസ് വീഡിയോകളും ഏറെ ശ്രദ്ധ നേടാറുണ്ട്. അടുത്തിടെ ‘പൈക്കുറുമ്പിയെ മേയ്ക്കും’ എന്നു തുടങ്ങുന്ന ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുന്ന ഋഷിയുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടിരുന്നു. തന്റേതായ സ്റ്റൈലിൽ പാട്ടിന്റെ കൊറിയോഗ്രാഫി ചെയ്തിരിക്കുകയാണ് താരം.

എന്തായാലും പാറുക്കുട്ടിയേയും ശിവാനിയേയും മുടിയനെയുമെല്ലാം ഒറ്റ ഫ്രെയിമിൽ കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ.

Read more: പ്രിയപ്പെട്ടവനെ പരിചയപ്പെടുത്തി ബിജു സോപാനം; എത്ര നാളായി കണ്ടിട്ടെന്ന് ആരാധകർ

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum rishi shivani parukutty dance video

Next Story
എന്റെ ഒരു ദിനം തുടങ്ങുന്നതിങ്ങനെ; രഞ്ജിനി ഹരിദാസ്Ranjini Haridas, celebrity, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com