Latest News

റാമ്പില്‍ താരമായി പാറുക്കുട്ടി; വീഡിയോ

പാറുക്കുട്ടിയുടെ റാമ്പ് വോക്ക് വിഡിയോയാണ് ഋഷി യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്

Rishi S kumar, റിഷി എസ് കുമാർ, Parukutty, Shivani, പാറുക്കുട്ടി, ശിവാനി, Rishi S kumar dance, Rishi S kumar dance video, റിഷി എസ് കുമാർ ഉപ്പും മുളകും, uppum mulakum, uppum mulakum viral videos"/>

ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധ നേടിയ കുട്ടിത്താരങ്ങളാണ് ഋഷിയും​ ശിവാനിയും ബേബി അമേയയുമെല്ലാം. ടെലിവിഷൻ പ്രേക്ഷകർക്കിവർ യഥാക്രമം മുടിയനും ശിവാനിയും പാറുക്കുട്ടിയുമൊക്കെയാണ്. അഞ്ചുവർഷമായി വിജയകരമായി മുന്നേറി കൊണ്ടിരുന്ന പരമ്പര അടുത്തിടെയാണ് അവസാനിച്ചത്. എന്നിരുന്നാലും ‘ഉപ്പും മുളകും’ താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എപ്പോഴും ഇഷ്ടമാണ്.

മുടിയനും ശിവാനിയും പാറുക്കുട്ടിയും കൂടിയുള്ള പുതിയൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പക്ഷേ ഈ വീഡിയോയിൽ തിളങ്ങുന്നത് പാറുക്കുട്ടി മാത്രമാണ്. പാറുക്കുട്ടിയുടെ റാമ്പ് വോക്ക് വിഡിയോയാണ് ഋഷി യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. നാലു പേർ പാറുക്കുട്ടിയെ നാലു രീതിയിൽ വസ്ത്രം ധരിപ്പിച്ചു വീടിനുള്ളിൽ ക്രമീകരിച്ച ഒരു റാമ്പിലൂടെ നടത്തുന്നതും അവസാനം അതിനു മാർക്ക് ഇടുന്നതുമാണ് വീഡിയോയിൽ .

Read Also: നീലുവമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി ശിവാനി

‘ഉപ്പും മുളകും’ പരമ്പര അവസാനിച്ചെങ്കിലും ഷൂട്ടിങ് സെറ്റിനു പുറത്തും സഹോദര ബന്ധം സൂക്ഷിക്കുന്ന ശിവാനിയും ഋഷിയും ഇടക്ക് ഇൻസ്റ്റഗ്രാമിലും യൂട്യുബിലും വിശേഷങ്ങളും ഡാൻസ് വീഡിയോകളും പങ്കുവെക്കാറുണ്ട്. അതുപോലെ ഈ ഇടക്ക് ഒരു വീഡിയോ ഋഷി പങ്കുവെച്ചിരുന്നു. ഋഷിയും ശിവാനിയും ഒന്നിച്ച് ഡാൻസ് ചെയ്യുന്നതും പാറുക്കുട്ടി അത് കണ്ട് നിൽക്കുന്നതുമായ വീഡിയോയാണ് ഋഷി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.

എന്തായാലും പാറുക്കുട്ടിയേയും ശിവാനിയേയും മുടിയനെയുമെല്ലാം ഒറ്റ ഫ്രെയിമിൽ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലാണ് ആരാധകർ.

Get the latest Malayalam news and Television news here. You can also read all the Television news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum rishi shivani parukutti ramp walk video

Next Story
സുമേഷ് നല്ലവനാണ്, നിഷ്കളങ്കനാണ്, പരോപകാരിയാണ്; റാഫിക്ക് ബർത്ത്ഡേ ആശംസയുമായി അശ്വതി
The moderation of comments is automated and not cleared manually by malayalam.indianexpress.com